ETV Bharat / sports

അടിയോടടി, പൂജാര പഴയ പൂജാരയല്ല ; സസെക്‌സിനായി വീണ്ടും തകർപ്പൻ സെഞ്ച്വറി - cricket news

റോയല്‍ ലണ്ടന്‍ ഏകദിന ചാംപ്യന്‍ഷിപ്പിലാണ് സസെക്‌സ് താരമായ പൂജാര തുടർച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയത്

Cheteshwar Pujara  Cheteshwar Pujara smashes second century in Royal London One Day Cup  ചേതേശ്വര്‍ പൂജാര  റോയല്‍ ലണ്ടന്‍ ഏകദിന ചാംപ്യന്‍ഷിപ്പ്  സസെക്‌സിനായി വീണ്ടും സെഞ്ച്വറി നേടി പൂജാര  റോയല്‍ ലണ്ടന്‍ ഏകദിന ചാംപ്യന്‍ഷിപ്പ്  പൂജാര  pujara news  cricket news  ക്രിക്കറ്റ് വാർത്തകൾ
'അടിയോടടി...പൂജാര പഴയ പൂജാരയല്ല'; സസെക്‌സിനായി വീണ്ടും തകർപ്പൻ സെഞ്ച്വറി
author img

By

Published : Aug 14, 2022, 10:55 PM IST

ഹോവ് : റോയല്‍ ലണ്ടന്‍ ഏകദിന ചാംപ്യന്‍ഷിപ്പില്‍ വീണ്ടും തീപ്പൊരി സെഞ്ച്വറിയുമായി ഇന്ത്യയുടെ ടെസ്റ്റ് സപെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. സസെക്‌സ് ടീമിന്‍റെ ഭാഗമായ പൂജാര സറേയ്‌ക്കെതിരായ മത്സരത്തില്‍ 131 പന്തില്‍ 174 റണ്‍സാണ് അടിച്ചുകൂട്ടിയത്. വാര്‍വിക്‌ഷെയറിനെതിരായ കഴിഞ്ഞ മത്സരത്തിലും വേഗമേറിയ സെഞ്ച്വറിയിലൂടെ പൂജാര ആരാധകരെ അമ്പരപ്പിച്ചിരുന്നു.

ഒരു സസെക്‌സ് താരം ഏകദിനത്തില്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത് പൂജാര സറേയ്‌ക്കെതിരെ നേടിയത്. 20 ഫോറിന്‍റെയും അഞ്ച് സിക്‌സിന്‍റെയും അകമ്പടിയോടെയാണ് താരം 174 റണ്‍സ് സ്വന്തമാക്കിയത്. ടോം ക്ലര്‍ക്കിന്‍റെ (104) സെഞ്ച്വറിയും സസെക്‌സിന് മുതൽക്കൂട്ടായി.

ടീം ക്യാപ്റ്റന്‍ കൂടിയായ പൂജാരയുടെ മികവിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സസെക്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സാണ് നേടിയത്. പിന്നാലെ മറുപടി ബാറ്റിങ്ങിനിറങ്ങിയ സറേയെ 162 റണ്‍സിന് ഓൾഔട്ട് ആക്കി 216 റണ്‍സിന്‍റെ വിജയവും സസെക്‌സ് സ്വന്തമാക്കി.

READ MORE: ഒരോവറില്‍ 22 റണ്‍സ്, വന്‍മതിലല്ല ഇത് വെടിക്കെട്ട് പൂജാര, വീഡിയോ

വാര്‍വിക്‌ഷെയറിനെതിരായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 79 പന്തിൽ 107 റൺസാണ് പൂജാര അടിച്ചുകൂട്ടിയത്. പേസര്‍ ലിയാം നോര്‍വെല്ലിന്‍റെ ഒരു ഓവറിൽ 22 റണ്‍സായിരുന്നു പുജാര അടിച്ചെടുത്തത്. 4, 2, 4, 2, 6, 4 എന്നിങ്ങനെയാണ് നോര്‍വെല്ലിനെ താരം പഞ്ഞിക്കിട്ടത്.

50 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച താരം തുടര്‍ന്നാണ് ടോപ് ഗിയറിലേക്ക് മാറിയത്. പിന്നീട് നേരിട്ട 23 പന്തുകളിൽ സെഞ്ച്വറിയിലേക്ക് എത്തുകയായിരുന്നു. ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെട്ടതായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.