ലണ്ടന്‍ : അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയുടേയും പാകിസ്ഥാന്‍റേയും താരങ്ങള്‍ കൗണ്ടി ക്രിക്കറ്റില്‍ ഒന്നിക്കുന്നത് ആഘോഷമാക്കി ആരാധകര്‍. ഇന്ത്യയുടെ വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയും പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാനുമാണ് കൗണ്ടിയില്‍ അരങ്ങേറുന്നത്. ചാമ്പ്യൻഷിപ്പില്‍ സസെക്‌സിനായാണ് ഇരുവരും ഒന്നിച്ച് കളത്തിലിറങ്ങുന്നത്.
- — Fatima 🏴 (@Major_Basheer) April 14, 2022 " class="align-text-top noRightClick twitterSection" data="
— Fatima 🏴 (@Major_Basheer) April 14, 2022
">— Fatima 🏴 (@Major_Basheer) April 14, 2022
കഴിഞ്ഞ വർഷമാണ് ഇരുതാരങ്ങളും കൗണ്ടി ടീമുമായി കരാറിലെത്തിയത്. സീസൺ ആരംഭിച്ചതോടെ ഇരുവരും ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. പൂജാരയും റിസ്‌വാനും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ഇരുവരും അരങ്ങേറുന്നതായി ചൂണ്ടിക്കാട്ടി ക്ലബ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
ഈ ദിവസത്തെ മനോഹര ചിത്രമാണിതെന്നാണ് ആരാധക പക്ഷം. ഇരു രാജ്യങ്ങളേയും ഭിന്നിപ്പിച്ച ഇംഗ്ലീഷുകാര്‍ ക്രിക്കറ്റിലൂടെ വീണ്ടും ഒന്നിപ്പിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.