ലണ്ടന്‍ : കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വരവറിയിച്ച് ഇന്ത്യയുടെ വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാര. ചാമ്പ്യന്‍ഷിപ്പില്‍ സസെക്‌സിനായി അരങ്ങേറ്റം നടത്തിയ താരം രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയാണ് തിളങ്ങുന്നത്. ഡെർബിഷയറിനെതിരെ ഡെർബിയിലെ കൗണ്ടി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചാണ് പൂജാരയുടെ തകര്‍പ്പന്‍ പ്രകടനം.
നിലവില്‍ 342 പന്തുകള്‍ നേരിട്ട താരം 161 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡെർബിഷയര്‍ എട്ട് വിക്കറ്റിന് 505 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിക്കിറങ്ങിയ സസെക്‌സ് 174 റണ്‍സിന് പുറത്തായി. വെറും ആറ് റണ്‍സായിരുന്നു പൂജാരയുടെ നേട്ടം.
-
A first Sussex 💯 for @cheteshwar1. 🌟 pic.twitter.com/wrKbNYrXvf
— Sussex Cricket (@SussexCCC) April 17, 2022 " class="align-text-top noRightClick twitterSection" data="
">A first Sussex 💯 for @cheteshwar1. 🌟 pic.twitter.com/wrKbNYrXvf
— Sussex Cricket (@SussexCCC) April 17, 2022A first Sussex 💯 for @cheteshwar1. 🌟 pic.twitter.com/wrKbNYrXvf
— Sussex Cricket (@SussexCCC) April 17, 2022
also read: പോയിന്‍റ് ടേബിൾ കള്ളം പറയുന്നില്ല, മികച്ച പ്രകടനം നടത്താനായില്ലെന്ന് ബുംറ
താരത്തോടൊപ്പം അരങ്ങേറ്റം നടത്തിയ പാക് ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ 22 റണ്‍സുമെടുത്ത് പുറത്തായി. എന്നാല്‍ ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ സസെക്‌സ് നാലാം ദിനം ലീഡോടെയാണ് അവസാനിപ്പിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ പൂജാര ക്യാപ്റ്റന്‍ ടോം ഹെയ്‌ൻസുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയാണ് ടീമിന് ലീഡ് നല്‍കിയത്.