ETV Bharat / sports

250 വിക്കറ്റുകൾ, അശ്വിന് തൊട്ടുപിന്നില്‍ റെക്കോഡ് നേട്ടവുമായി രവീന്ദ്ര ജഡേജ

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റുകളും 2,000 റണ്‍സും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ.

border gavaskar trophy  India vs Australia  Ravindra Jadeja  Ravindra Jadeja test record  r ashwin  ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി  ഉസ്‌മാന്‍ ഖവാജ  രവീന്ദ്ര ജഡേജ  രവീന്ദ്ര ജഡേജ ടെസ്റ്റ് റെക്കോഡ്  ആര്‍ അശ്വിന്‍
ടെസ്റ്റില്‍ വമ്പന്‍ നേട്ടവുമായി രവീന്ദ്ര ജഡേജ
author img

By

Published : Feb 17, 2023, 2:27 PM IST

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ 250 വിക്കറ്റുകളെന്ന നിര്‍ണായക നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബോര്‍ഡര്‍-ഗാവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ദിനം ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഉസ്‌മാന്‍ ഖവാജയെ പുറത്താക്കിയാണ് ജഡേജ നിര്‍ണായ നാഴികകല്ല് പിന്നിട്ടത്. അര്‍ധ സെഞ്ചുറി പിന്നിട്ട് മികച്ച രീതിയില്‍ കളിക്കുകയായിരുന്ന ഖവാജയെ ജഡേജ കെഎല്‍ രാഹുലിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.

തന്‍റെ 62ാം ടെസ്റ്റാണ് 34കാരന്‍ ഓസീസിനെതിരെ ഡല്‍ഹിയില്‍ കളിക്കുന്നത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും ജഡേജയ്‌ക്ക് കഴിഞ്ഞു. 45 ടെസ്റ്റുകളില്‍ നിന്നും 250 വിക്കറ്റുകള്‍ നേടിയ ആര്‍ അശ്വിനാണ് പട്ടികയില്‍ തലപ്പത്തുള്ളത്.

അനിൽ കുംബ്ലെ (55), ബിഎസ് ബേദി (60), ഹർഭജൻ സിങ്‌ (61) എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ നാലുവരെയുള്ള സ്ഥാനങ്ങളില്‍. ഇതോടൊപ്പം മറ്റൊരു തകര്‍പ്പന്‍ റെക്കോഡും ജഡേജയെ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റുകളും 2,000 റണ്‍സും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണിത്.

51 ടെസ്റ്റ് ടെസ്റ്റുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ആര്‍ അശ്വിനാണ് മുന്നിലുള്ളത്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ജഡേജ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ALSO READ: ടി20യില്‍ വമ്പന്‍ നേട്ടവുമായി ദീപ്‌തി ശര്‍മ; അഭിനന്ദിച്ച് രാകുല്‍ പ്രീത് സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.