ETV Bharat / sports

IND vs AUS: അര്‍ധ സെഞ്ച്വറി നേടി ഉസ്‌മാന്‍ ഖവാജ; ഇന്ത്യന്‍ ബാറ്റര്‍മാര്‍ കറങ്ങിവീണ പിച്ചില്‍ ലീഡെടുത്ത് ഓസീസ് - marnus labuschagne

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മികച്ച നിലയില്‍. അര്‍ധ സെഞ്ച്വറി നേടിയ ഉസ്‌മാന്‍ ഖവാജയുടെ പ്രകടനമാണ് സംഘത്തിന് നിര്‍ണായകമായത്.

India vs Australia  Test Border Gavaskar Trophy  IND vs AUS 3rd test score updates  IND vs AUS  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ട്രാവിസ് ഹെഡ്  മര്‍നസ് ലബുഷെയ്ന്‍  marnus labuschagne  travis head
അര്‍ധ സെഞ്ചുറി പിന്നിട്ട് ഉസ്‌മാന്‍ ഖവാജ; ഇന്ത്യന്‍ ബാറ്റര്‍മാര്‍ കറങ്ങിവീണ പിച്ചില്‍ ലീഡെടുത്ത് ഓസീസ്
author img

By

Published : Mar 1, 2023, 4:05 PM IST

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ലീഡെടുത്ത് ഓസ്‌ട്രേലിയ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 109 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 40 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ നിലവില്‍ സംഘത്തിന് 11 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡായി.

അര്‍ധ സെഞ്ചുറി പിന്നിട്ട ഉസ്‌മാന്‍ ഖവാജ (139 പന്തില്‍ 60), സ്‌റ്റീവ് സ്‌മിത്ത് (8 പന്തില്‍ 3) എന്നിവരാണ് ക്രീസില്‍. ട്രാവിസ് ഹെഡ് (9), മര്‍നസ് ലബുഷെയ്ന്‍ (31) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. രണ്ടാം ഓവറില്‍ തന്നെ ഹെഡ്‌സിനെ മടക്കിയ രവീന്ദ്ര ജഡേജ ഓസീസിനെ ഞെട്ടിച്ചുവെങ്കിലും തുടര്‍ന്ന് ഒന്നിച്ച ഖവാജയും ലബുഷെയ്‌നും ഓസീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

35-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ലബുഷെയ്ന്‍റെ കുറ്റി തെറിപ്പിച്ച് ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പുറത്താവും മുമ്പ് ഖവാജയ്‌ക്കൊപ്പം 96 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ലബുഷെയ്ന്‍ ഉയര്‍ത്തിയത്. നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ ഓസീസ് സ്‌പിന്നര്‍മാര്‍ കറക്കി വീഴ്‌ത്തുകയായിരുന്നു. ഓസീസിനായി മാത്യു കുഹ്‌നെമാന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ടോഡ് മര്‍ഫി ഒരു വിക്കറ്റും നേടി.

55 പന്തില്‍ 22 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് കരുതലോടെ തുടങ്ങിയെങ്കിലും ആറാം ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. മാത്യു കുഹ്‌നെമാന്‍റെ പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്‌ത്‌ പുറത്താക്കുകയായിരുന്നു.

23 പന്തില്‍ 12 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. പിന്നാലെ ഗില്ലും വീണു. 18 പന്തില്‍ 21 റണ്‍സെടുത്ത ഗില്ലിനെ കുഹ്‌നെമാന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. മൂന്നാമന്‍ ചേതേശ്വര്‍ പുജാരയ്‌ക്ക് നാല് പന്തുകള്‍ മാത്രമായിരുന്നു ആയുസ്.

ഒരു റണ്‍സെടുത്ത താരത്തെ നഥാന്‍ ലിയോണ്‍ ബൗള്‍ഡാക്കിയാണ് തിരികെ കയറ്റിയത്. നാലാം നമ്പറിലെത്തിയ വിരാട് കോലി ഒരറ്റത്ത് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചുവെങ്കിലും രവീന്ദ്ര ജഡേജയും ശ്രേയസ് അയ്യരും വന്നപാടെ മടങ്ങിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഈ സമയം 11.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 45 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്.

ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത ജഡേജ ലിയോണിന്‍റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ കുഹ്‌നെമാന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ശ്രേയസിനെ കുഹ്‌നെമാന്‍ കുറ്റി പിഴുത് തിരിച്ച് കയറ്റി. പിന്നാലെ കോലിയുടെ ചെറുത്ത് നില്‍പ്പും അവസാനിച്ചു.

കോലിയെ ടോഡ് മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അധികം വൈകാതെ ശ്രീകര്‍ ഭരത്തിനെയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 30 പന്തില്‍ 17 റണ്‍സെടുത്ത ഭരത്തിനെ ലിയോണാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. പിന്നാലെ ആര്‍ അശ്വിന്‍ (12 പന്തില്‍ 3), ഉമേഷ് യാദവ് (13 പന്തില്‍ 17), മുഹമ്മദ് സിറാജ് (0) എന്നിവരും തിരികെ കയറിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

അശ്വിനെ കുഹ്‌നെമാന്‍ അലക്‌സ്‌ ക്യാരിയുടെ കയ്യിലെത്തിച്ചപ്പോള്‍ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. റണ്ണൗട്ടായാണ് സിറാജിന്‍റെ പുറത്താവല്‍. 33 പന്തില്‍ 12 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ പുറത്താവാതെ നിന്നു.

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത്, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ (പ്ലേയിങ്‌ ഇലവൻ): ഉസ്‌മാൻ ഖവാജ, ട്രാവിസ് ഹെഡ്, മർനസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത് (സി), പീറ്റർ ഹാൻഡ്‌സ്‌കോംബ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ടോഡ് മർഫി, മാത്യു കുഹ്‌നെമാൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.