ബെഞ്ചമിൻ ആഡ്രൂ സ്റ്റോക്‌സ്... ടെസ്റ്റ്, ഏകദിനം, ടി20 ഫോർമാറ്റ് ഏതുമാകട്ടെ, ഫൈനലുകളിൽ എതിർ ടീമിന്‍റെ അന്തകനാകും ബെൻ സ്റ്റോക്‌സ് എന്ന ഈ 31 കാരൻ. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ഫൈനലിലും ബെൻ സ്റ്റോക്‌സിന്‍റെ മാസ്‌മരിക പ്രകടനത്തിലൂടെയാണ് ഇംഗ്ലണ്ട് രണ്ടാം ടി20 കിരീടം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ മത്സരത്തിൽ പാകിസ്ഥാൻ പിടിമുറുക്കിയെങ്കിലും 49 പന്തിൽ 52 റണ്‍സുമായി ക്രീസിലുറച്ച ബെൻ സ്റ്റോക്‌സ് വിജയം പിടിച്ചെടുത്ത് ഒരിക്കൽക്കൂടി ഇംഗ്ലണ്ടിന്‍റെ ഹീറോയായി മാറുകയായിരുന്നു.
2019ലെ ഏകദിന ലോകകപ്പിൽ ടീമിനെ വിജയത്തിലേക്കെത്തിച്ചതോടെയാണ് ഇംഗ്ലണ്ടിന്‍റെ രക്ഷകനായി സ്റ്റോക്‌സ് വാഴ്‌ത്തപ്പെട്ടത്. ഇംഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഫൈനൽ മത്സരം സൂപ്പർ ഓവറിൽ എത്തിച്ചതും തുടർന്ന് കിരീടം നേടിയതും ബെൻ സ്റ്റോക്‌സ് എന്ന രക്ഷകനായിരുന്നു. ടീമിന്‍റെ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോഴും 84 റണ്‍സുമായി ഒറ്റയാൾ പോരാട്ടം നടത്തി സ്റ്റോക്‌സ് ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുക്കുകയായിരുന്നു.
-
🏆Ashes 2019
— CricTracker (@Cricketracker) November 13, 2022 " class="align-text-top noRightClick twitterSection" data="
🏆WC 2019 Final
🏆T20 WC 2022 Final
BEN STOKES - THE CLUTCH PLAYER🙇 pic.twitter.com/EUD5ln5fmY
">🏆Ashes 2019
— CricTracker (@Cricketracker) November 13, 2022
🏆WC 2019 Final
🏆T20 WC 2022 Final
BEN STOKES - THE CLUTCH PLAYER🙇 pic.twitter.com/EUD5ln5fmY🏆Ashes 2019
— CricTracker (@Cricketracker) November 13, 2022
🏆WC 2019 Final
🏆T20 WC 2022 Final
BEN STOKES - THE CLUTCH PLAYER🙇 pic.twitter.com/EUD5ln5fmY
അവിശ്വസനീയം, ആഷസ് : പിന്നീട് സ്റ്റോക്‌സ് ഇംഗ്ലണ്ടിന്‍റെ രക്ഷകനായെത്തിയത് ആഷസ് പരമ്പരയിലായിരുന്നു. കനത്ത തോൽവിയിലേക്കെന്ന് ഇംഗ്ലണ്ട് ആരാധകർ പോലും എന്തിന് സ്വന്തം ടീം അംഗങ്ങൾ പോലും ഉറപ്പിച്ച ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ഒറ്റയാൾ പോരാട്ടം നടത്തിയാണ് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് എത്തിച്ചത്.
ഓസ്‌ട്രേലിയയുടെ 359 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 286 എന്ന നിലയിലായിരുന്നു. എന്നാൽ 219 പന്തിൽ 135 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോക്‌സ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുക്കുകയായിരുന്നു. അന്ന് ആ വിജയത്തെ അവിശ്വസനീയതയോടെയാണ് ലോകം നോക്കിക്കണ്ടത്.
-
2016 👉 2022
— Sport360° (@Sport360) November 13, 2022 " class="align-text-top noRightClick twitterSection" data="
Ben Stokes' T20I World Cup redemption arc is complete 💪 #T20WorldCupFinal pic.twitter.com/oMSVEm6jX7
">2016 👉 2022
— Sport360° (@Sport360) November 13, 2022
Ben Stokes' T20I World Cup redemption arc is complete 💪 #T20WorldCupFinal pic.twitter.com/oMSVEm6jX72016 👉 2022
— Sport360° (@Sport360) November 13, 2022
Ben Stokes' T20I World Cup redemption arc is complete 💪 #T20WorldCupFinal pic.twitter.com/oMSVEm6jX7
കടം വീട്ടൽ : ടി20 ലോകകപ്പിലെ ഈ വിജയം സ്‌റ്റോക്‌സിന് ചെറിയൊരു കടം വീട്ടൽ കൂടിയാണ്. കൃത്യമായി പറഞ്ഞാൽ ആറ് വർഷം മുൻപത്തെ ടി20 ലോകകപ്പ് ഫൈനലിലെ തോൽവിക്കുള്ള, തന്‍റെ പിഴവിനാൽ ടീം തോറ്റതിനുള്ള കടം വീട്ടൽ. വെസ്റ്റ് ഇൻഡീസിനെതിരായി നടന്ന അന്നത്തെ ഫൈനലിൽ അവസാന ഓവർ എറിയാനെത്തിയ സ്റ്റോക്‌സ് വിട്ടുനൽകിയ 19 റണ്‍സാണ് ഇംഗ്ലണ്ടിൽ നിന്ന് കിരീടം തട്ടിയകറ്റിയത്.
ഓവറിലെ ഓരോ പന്തും എതിരാളി അടിച്ചുപറത്തുന്നത് കണ്ട് നിരാശനായി നിൽക്കാനേ സ്റ്റോക്‌സിന് അന്ന് കഴിഞ്ഞുള്ളൂ. ടീമിനെ ഒറ്റയ്ക്ക് തോൽപ്പിച്ച താരം എന്ന പട്ടം ചാർത്തിക്കിട്ടിയപ്പോഴേ സ്റ്റോക്‌സ് തന്‍റെ ചുമലിലേറിയുള്ള ഇംഗ്ലണ്ടിന്‍റെ വിജയം മനസിൽ കുറിച്ചിട്ടുകാണും. അന്ന് തോൽപ്പിച്ചവൻ എന്ന് വിളിച്ചവരെക്കൊണ്ട് ഇന്ന് രക്ഷകൻ എന്ന് വാഴ്‌ത്തിപ്പറയിക്കുന്ന ആ സ്‌റ്റോക്‌സ് മാജിക്ക്. അത് തന്നെയാണ് ആ താരത്തിന്‍റെ ഏറ്റവും വലിയ വിജയവും.
കരുത്തനായ പോരാളി : പാകിസ്ഥാനെതിരായ ഫൈനലിന് മുൻപായി ബെൻ സ്റ്റോക്‌സിനെ പോരാളി എന്നാണ് ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലർ വിശേഷിപ്പിച്ചത്. 'ക്രീസില്‍ സ്റ്റോക്‌സ് ഉള്ളപ്പോഴെല്ലാം ഡഗൗട്ടില്‍ ഞങ്ങള്‍ക്ക് സമാധാനമാണ്, ഒരു വിശ്വാസമാണ്. മത്സരം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള പോരാളിയാണവന്‍'. എന്നായിരുന്നു ബട്‌ലറിന്‍റെ വാക്കുകൾ. അതെ അദ്ദേഹമൊരു പോരാളിയാണ്. തോൽവികളിൽ നിന്ന് പൊരുതിക്കയറിയ കരുത്തന്‍.