ദുബായ് : യുഎഇയിൽ നടക്കുന്ന രണ്ടാം പാദ ഐപിഎൽ മത്സരങ്ങളിൽ കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ. എന്നാൽ സ്റ്റേഡിയം പൂർണമായും കാണികളെ അനുവദിക്കില്ലെന്നും നിശ്ചിത ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ എന്നും ബിസിസിഐ അറിയിച്ചു.
ദുബായ്, ഷാർജ, അബുദാബി എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. അതിനാൽ അതത് പ്രദേശങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനം.
2019 ന് ശേഷം ഇത് ആദ്യമായാണ് ഐപിഎൽ മത്സരങ്ങൾ കാണാനായി കാണികളെ പ്രവേശിപ്പിക്കുന്നത്. കൊവിഡിനെ തുടർന്ന് 2020ലെ മത്സരങ്ങളും, 2021 ലെ ആദ്യ പാദ പോരാട്ടങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയിരുന്നത്.
ALSO READ : ഐ.പി.എല്ലിന്‍റെ പുതിയ സീസണിൽ രണ്ട് ടീമുകൾ കൂടി ; അടിസ്ഥാനവില 2000 കോടി
ഞായറാഴ്‌ച ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും, ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്. ഒക്ടോബർ 15 നാണ് ഫൈനൽ.