ETV Bharat / sports

WTC Final | 'ആദ്യ ദിവസം തന്നെ ഇന്ത്യ മത്സരം കൈവിട്ടു': ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ റോജര്‍ ബിന്നി - റോജര്‍ ബിന്നി

ഫൈനലിന്‍റെ ഒന്നാം ദിനത്തില്‍ സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് മത്സരത്തില്‍ പ്രധാന വഴിത്തിരിവായി മാറിയതെന്നും ബിസിസിഐ പ്രസിഡന്‍റ്.

WTC Final  WTC Final 2023  ICC Test Championship  World Test Championship  Roger Binny  BCCI  bcci president  INDIA vs AUSTRALIA  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  സ്റ്റീവ് സ്‌മിത്ത്  ട്രാവിസ് ഹെഡ്  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ബിസിസിഐ പ്രസിഡന്‍റ്  റോജര്‍ ബിന്നി  ഇന്ത്യ vs ഓസ്‌ട്രേലിയ
WTC Final
author img

By

Published : Jun 12, 2023, 7:13 AM IST

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (World Test Championship) ഫൈനലിന്‍റെ ഒന്നാം ദിനത്തില്‍ തന്നെ ഇന്ത്യയ്‌ക്ക് മത്സരം നഷ്‌ടമായിരുന്നെന്ന് ബിസിസിഐ (BCCI) പ്രസിഡന്‍റ് റോജര്‍ ബിന്നി (Roger Binny). ഓവലില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യന്‍ ടീം 209 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് റോജര്‍ ബിന്നിയുടെ പ്രതികരണം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കങ്കാരുപ്പട ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രോഹിതും സംഘവും മത്സരത്തിന്‍റെ അവസാന ദിനത്തില്‍ 234 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) ആദ്യം ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്‍റെ പ്രതീക്ഷയ്‌ക്കൊത്ത് ആദ്യം ഇന്ത്യന്‍ ബോളര്‍മാര്‍ പന്തെറിഞ്ഞെങ്കിലും ആ മികവ് അവര്‍ക്ക് തുടരാനായില്ല. ഓസ്‌ട്രേലിയയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യ വേഗത്തില്‍ തന്നെ നേടിയിരുന്നു.

എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച സ്റ്റീവ് സ്‌മിത്ത് (Steve Smith), ട്രാവിസ് ഹെഡ് (Travis Head) എന്നിവരുടെ കൂട്ടുകെട്ടാണ് അവരെ ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. ഇവരുടെ കൂട്ടുകെട്ടാണ് മത്സരത്തിന്‍റെ വിധിയെ നിര്‍ണായകമായി സ്വാധീനിച്ചതെന്ന് റോജര്‍ ബിന്നി അഭിപ്രായപ്പെട്ടു.

'ആദ്യ ദിനത്തില്‍ തന്നെ ഞങ്ങള്‍ കളി തോറ്റു. സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുണ്ടാക്കിയ ആ വലിയ കൂട്ടുകെട്ടാണ് ഈ മത്സരത്തില്‍ വഴിത്തിരിവായി മാറിയത്. അതില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ സമനിലയിലെങ്കിലും ഈ പോരാട്ടം അവസാനിക്കുമായിരുന്നു. ആ ഒരു കൂട്ടുകെട്ട് മാറ്റി നിര്‍ത്തിയാല്‍ മത്സരം പൂര്‍ണമായും സമാസമം ആയിരുന്നു' -റോജര്‍ ബിന്നി അഭിപ്രായപ്പെട്ടു.

തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിലെ ടീമിന്‍റെ ബാറ്റിങ് പ്രകടനത്തേയും പലരും ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ, വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്‍റ് (BCCI President) വ്യക്തമാക്കി.

'ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഇനി അതിനായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക' -റോജര്‍ ബിന്നി പറഞ്ഞു. 2023 ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലായാണ് ഇപ്രാവശ്യം ഏകദിന ലോകകപ്പ് നടക്കുക.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 469 റണ്‍സായിരുന്നു നേടിയത്. ഈ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യന്‍ സംഘത്തിനായിരുന്നില്ല. അജിങ്ക്യ രഹാനെ (89), ശര്‍ദുല്‍ താക്കൂര്‍ (51), രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രം പിടിച്ചുനിന്ന ആദ്യ ഇന്നിങ്‌സില്‍ 296 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ട് ആകുകയായിരുന്നു.

ഇതോടെ, 173 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ 270 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്‌ത അവര്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ 444 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിക്കുകയായിരുന്നു.

Also Read : WTC Final | തല ഉയർത്തി പോരാട്ടം തുടരും ; തോല്‍വി നിരാശപ്പെടുത്തുന്നത് : രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.