ETV Bharat / sports

കൂട്ടത്തോടെ പിൻമാറി ഇംഗ്ലണ്ട് താരങ്ങൾ ; മലന്‍, ബെയര്‍സ്റ്റോ, വോക്‌സ് എന്നിവർ ഐപിഎല്ലിനുണ്ടാകില്ല - ചെന്നൈ സൂപ്പര്‍ കിങ്സ്

ടി 20 ലോകകപ്പും, ആഷസ് പരമ്പരയും, ബയോ ബബിളിൽ കഴിയാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് താരങ്ങളുടെ പിൻമാറ്റം

Jonny Bairstow  Chris Woakes  Dawid Malan  IPL  England players pulling out of IPL  കൂട്ടത്തോടെ പിൻമാറി ഇംഗ്ലണ്ട് താരങ്ങൾ  ഐപിഎല്ലിൽ നിന്ന് പിൻമാറി ഇംഗ്ലണ്ട് താരങ്ങൾ  ടി 20 ലോകകപ്പ്  ആഷസ് പരമ്പര  ചെന്നൈ സൂപ്പര്‍ കിങ്സ്  സാം കറന്‍
കൂട്ടത്തോടെ പിൻമാറി ഇംഗ്ലണ്ട് താരങ്ങൾ; മലന്‍, ബെയര്‍സ്റ്റോ, വോക്‌സ് എന്നിവർ ഐപിഎല്ലിനുണ്ടാകില്ല
author img

By

Published : Sep 11, 2021, 7:57 PM IST

മാഞ്ചസ്റ്റര്‍ : ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ നിന്ന് കൂട്ടത്തോടെ പിൻമാറി ഇംഗ്ലണ്ട് താരങ്ങൾ. ടി20 റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനും പഞ്ചാബ് കിങ്സ് താരവുമായിരുന്ന ഡേവിഡ് മലന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഓപ്പണറായ ജോണി ബെയര്‍സ്റ്റോ, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ക്രിസ് വോക്‌സ് എന്നിവരാണ് പിൻമാറിയത്.

ടി 20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് താരങ്ങള്‍ പിന്‍മാറിയതെന്നാണ് വിവരം. അതേസമയം, ഡേവിഡ് മലന് പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ താരം ഏയ്‌ഡന്‍ മാര്‍ക്രത്തെ പഞ്ചാബ് കിങ്സ് ടീമിലെടുത്തു. ഇന്ത്യയില്‍ നടന്ന ഐപിഎല്‍ ആദ്യ പാദത്തില്‍ പഞ്ചാബിനായി ഒരു മത്സരത്തില്‍ മാത്രമാണ് മലന്‍ കളിച്ചത്.

ALSO READ: ഐപിഎല്‍: കോലിക്കും സിറാജിനും ചാര്‍ട്ടേഡ് വിമാനമൊരുക്കി ആര്‍സിബി

എന്നാൽ ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങളായ സാം കറന്‍, മൊയീന്‍ അലി, രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും ഇംഗ്ലണ്ടിന്‍റെ നായകനുമായ ഓയിന്‍ മോര്‍ഗന്‍, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഐപിഎല്ലില്‍ തുടരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.