ETV Bharat / sports

ഇയാളിത് ചിരിപ്പിച്ച് കൊല്ലും; ബാറ്റിങ്ങിനിടെ ഫീല്‍ഡിങ്ങുമായി ബാബര്‍ അസം- വിഡിയോ കാണാം... - ബാറ്റിങ്ങിനിടെ ഫീല്‍ഡിങ്ങുമായി ബാബര്‍ അസം

Babar Azam Viral video: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റിന് മുന്നെയുള്ള സന്നാഹ മത്സരത്തില്‍ പാകിസ്ഥാന്‍ മുന്‍ നായകന്‍ ബാബര്‍ അസമിന് പിണഞ്ഞ അബദ്ധം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നു.

Babar Azam Viral video  Pakistan vs Australia  Pakistan vs Australia Test Schedule  Babar Azam  Babar Azam Looks To Stop Ball Hit By Teammate  ബാബര്‍ അസം  ബാബര്‍ അസം വൈറല്‍ വീഡിയോ  ഓസ്‌ട്രേലിയ vs പാകിസ്ഥാന്‍  ബാറ്റിങ്ങിനിടെ ഫീല്‍ഡിങ്ങുമായി ബാബര്‍ അസം  ഷാന്‍ മസൂദ്
Babar Azam Viral video Pakistan vs Australia Shan Masood
author img

By ETV Bharat Kerala Team

Published : Dec 6, 2023, 12:49 PM IST

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് പാകിസ്ഥാന്‍ (Pakistan vs Australia). പുതിയ നായകന്‍ ഷാന്‍ മസൂദിന്‍റെ (Shan Masood) കീഴിലാണ് പാകിസ്ഥാന്‍ ഓസീസിനെ നേരിടാന്‍ ഇറങ്ങുന്നത്. ഇതിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ മുന്‍ നായകന്‍ ബാബര്‍ അസമിന് (Babar Azam) പറ്റിയ ഒരു അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്.

പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ മത്സരത്തില്‍ ഷാന്‍ മസൂദ് ബാറ്റ് ചെയ്യവെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്നു ബാബര്‍ അസം നിലയുറപ്പിച്ചിരുന്നത്. പ്രൈം മിനിസ്‌റ്റേഴ്‌സിന്‍റെ ബ്യൂ വെബ്‌സ്റ്ററുടെ ഡെലിവറിയില്‍ ലോങ്ങിലേക്ക് ഫ്രണ്ട്ഫൂട്ട് പഞ്ചാണ് ഷാന്‍ മസൂദ് കളിച്ചത്. എന്നാല്‍ തന്‍റെ അരികിലൂടെ വന്ന പന്ത് കൈകൊണ്ട് തടയാന്‍ ശ്രമിച്ച ബാബറെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.

(Babar Azam Looks To Stop Ball Hit By Teammate). ഇതിന്‍റെ ദൃശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ബാബര്‍ ബാറ്റിങ് ടീമാണെന്ന് മറന്നുവോയെന്നാണ് ആരാധകര്‍ ഇതിനോട് പ്രതികരിക്കുന്നത്. (Babar Azam Viral video)

ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാന്‍റെ നിരാശജനകമായ പ്രകടനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ ഓള്‍ഫോര്‍മാറ്റ് നായക സ്ഥാനത്ത് നിന്നും ബാബര്‍ അസം രാജി വയ്‌ക്കുന്നത്. അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ നടന്ന ലോകകപ്പിന് എത്തുമ്പോള്‍ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്. എന്നാല്‍ സെമി ഫൈനലിലേക്ക് കടക്കാന്‍ കഴിയാതിരുന്ന ടീം അഞ്ചാം സ്ഥാനത്താണ് ഫിനിഷ്‌ ചെയ്‌തത്.

കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ചിലും പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബാബറിന്‍റെ രാജി പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് ഷാന്‍ മസൂദിന് ടെസ്റ്റും, ഷഹീന്‍ ഷാ അഫ്രീദിയ്‌ക്ക് ടി20 ടീമിന്‍റേയും ചുമതല പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുകയായിരുന്നു. ഏകദിന ടീമിന്‍റെ നായക സ്ഥാനം നിലവില്‍ ഒഴിഞ്ഞ് കിടയ്‌ക്കുയാണ്.

ALSO READ: ഓസീസിന് എതിരെ കളിക്കുമ്പോൾ പാക് താരങ്ങൾ ഉറുദു ഉപയോഗിക്കില്ല... കാരണം ഓസീസ് താരം...

അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് എതിരെ മൂന്ന് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയാണ് പാകിസ്ഥാന്‍ കളിക്കുന്നത്. ഡിസംബര്‍ 14 മുതല്‍ 18 വരെ പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. രണ്ടാം ടെസ്റ്റ് 26 മുതല്‍ 30 വരെ മെല്‍ബണിലാണ്. തുടര്‍ന്ന് ജനുവരി മൂന്ന് മുതല്‍ ഏഴ്‌ വരെ സിഡ്‌നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. (Pakistan vs Australia Test Schedule). കഴിഞ്ഞ 30 വര്‍ഷക്കാലമായി ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

ALSO READ: രാഹുലോ ബുംറയോ അല്ല; രോഹിത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായകനെ പ്രവചിച്ച് ആകാശ് ചോപ്ര

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), അമിർ ജമാൽ, അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഹസൻ അലി, ഖുറം ഷഹ്‌സാദ്, മിർ ഹംസ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പര്‍), ഇമാം ഉൾ ഹഖ്, മുഹമ്മദ് വസീം ജൂനിയർ, നൊമാൻ അലി, സയിം അയൂബ്, സൽമാൻ അലി ആഗ, സർഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷഹീൻ ഷാ അഫ്രീദി (Pakistan squad for Australia Tests).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.