ETV Bharat / sports

Asian Games 2023 Men's Cricket : സ്‌പിന്‍ വലയില്‍ കുരുങ്ങി ബംഗ്ലാ കടുവകള്‍, ഏഷ്യന്‍ ഗെയിംസ് സെമിയില്‍ ഇന്ത്യയ്‌ക്ക് 97 റണ്‍സ് വിജയലക്ഷ്യം

India vs Bangladesh Score Updates : ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നേടിയത് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 96 റണ്‍സ്.

Asian Games 2023  Asian Games 2023 Mens Cricket  India vs Bangladesh  India vs Bangladesh Asian Games Semi Final  Sai Kishore  Washington Sundar  ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമി  ഏഷ്യന്‍ ഗെയിംസ് 2023  ഇന്ത്യ ബംഗ്ലാദേശ്  ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Asian Games 2023 Men's Cricket
author img

By ETV Bharat Kerala Team

Published : Oct 6, 2023, 8:57 AM IST

ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് (Asian Games 2023 Men's Cricket) സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യയ്‌ക്ക് 97 റണ്‍സ് വിജയലക്ഷ്യം (Asian Games Cricket India vs Bangladesh Score). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് ഒന്‍പത് വിക്കറ്റ് നഷ്‌ടത്തിലാണ് 96 റണ്‍സ് നേടിയത്. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തില്‍ ബംഗ്ലാ ബാറ്റര്‍മാരെ എറിഞ്ഞൊതുക്കിയത്.

മത്സരത്തില്‍ ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞ ഏഴ് ബൗളര്‍മാരില്‍ ആറ് പേരും വിക്കറ്റ് നേടിയിരുന്നു. സ്‌പിന്നര്‍മാരായ സായ്‌ കിഷോര്‍ (Sai Kishore) മൂന്നും വാഷിങ്ടണ്‍ സുന്ദര്‍ (Washington Sundar) രണ്ടും വിക്കറ്റാണ് നേടിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ കളം നിറഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശ് നിരയിലെ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. പുറത്താകാതെ 24 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാക്കിർ അലിയാണ് (Jakir Ali) ബംഗ്ലാദേശിന്‍റെ ടോപ്‌ സ്‌കോറര്‍.

നാലാം ഓവറിലെ രണ്ടാം പന്തിലാണ് മത്സരത്തില്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്‌ടമാകുന്നത്. പത്ത് പന്തില്‍ അഞ്ച് റണ്‍സ് നേടിയ മഹ്മദുള്‍ ഹസന്‍ ജോയെ സായ്‌ കിഷോറാണ് പുറത്താക്കിയത്. അവിടുന്നങ്ങോട്ടായിരുന്നു ബംഗ്ലാദേശിന്‍റെ കൂട്ടത്തകര്‍ച്ച.

സ്‌കോര്‍ 21ല്‍ നില്‍ക്കെ രണ്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്‌ടമായി. നായകന്‍ സെയിഫ് ഹസന്‍ (1) സക്കീര്‍ ഹസന്‍ (0) എന്നിവരെ ഒരു ഓവറില്‍ തന്നെ വീഴ്‌ത്തി ബംഗ്ലാദേശിന് ഇരട്ടപ്രഹരമേല്‍പ്പിക്കാന്‍ വാഷിങ്ടണ്‍ സുന്ദറിനായി. തുടര്‍ന്ന് കരുതലോടെ റണ്‍സ് ഉയര്‍ത്താനായിരുന്നു അവരുടെ ശ്രമം.

എന്നാല്‍, നാലാം വിക്കറ്റില്‍ 15 റണ്‍സ് മാത്രമാണ് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. സ്‌കോര്‍ 36-ല്‍ നില്‍ക്കെ 23 റണ്‍സ് നേടിയ പര്‍വെസ് ഹൊസൈന്‍ എമോനെ ബംഗ്ലാദേശിന് നഷ്‌ടപ്പെട്ടു. പിന്നാലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിക്കൊണ്ട് ഇന്ത്യ കളിയുടെ നിയന്ത്രണം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. ഏഴാമനായി ക്രീസിലെത്തിയ ജാക്കിർ അലിയുടെ പ്രകടനമാണ് വലിയ നാണക്കേടില്‍ നിന്നും അവരെ രക്ഷപ്പെടുത്തിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍ : യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റന്‍), തിലക് വര്‍മ, ജിതേഷ് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, സായ് കിഷോര്‍, അര്‍ഷ്‌ദീപ് സിങ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.