ETV Bharat / sports

'7+18 ❤️'; ഈ കൂട്ടുകെട്ട് എപ്പോഴും സവിശേഷമായിരിക്കുമെന്ന് വിരാട് കോലി - എംഎസ്‌ ധോണി

ധോണിയുമായുള്ള സൗഹൃദത്തിന്‍റെ ആഴം കൂടുതല്‍ വ്യക്തമാക്കി വിരാട് കോലി.

Virat Kohli  Virat Kohli on MS Dhoni  Virat Kohli twitter  MS Dhoni  വിരാട് കോലി  വിരാട് കോലി ട്വിറ്റര്‍  ധോണിയെക്കുറിച്ച് വിരാട് കോലി  asia cup  എംഎസ്‌ ധോണി  ഏഷ്യ കപ്പ്
'7+18 ❤️'; മുന്‍ താരവുമായുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കി വിരാട് കോലി
author img

By

Published : Aug 26, 2022, 12:35 PM IST

ദുബായ്‌: ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ്‌ ധോണിക്ക് കീഴിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററെന്ന നിലയിലേക്ക് വിരാട് കോലി വളര്‍ന്നത്. ഒരുമിച്ച് കളത്തിലെത്തിയപ്പോഴെല്ലാം ഒത്തിണക്കത്തോടെയുള്ള ഇരുവരുടേയും പ്രകടനം ആരാധകര്‍ക്ക് വിരുന്നായിരുന്നു. വേഗത്തിലുള്ള സിംഗിളുകള്‍ കണ്ടെത്തുന്നതിലുള്ള കോലിയുടേയും ധോണിയുടേയും മികവ് ഏറെ ചര്‍ച്ചയായിരുന്നു.

  • Being this man’s trusted deputy was the most enjoyable and exciting period in my career. Our partnerships would always be special to me forever. 7+18 ❤️ pic.twitter.com/PafGRkMH0Y

    — Virat Kohli (@imVkohli) August 25, 2022 " class="align-text-top noRightClick twitterSection" data=" ">

ഇപ്പോഴിതാ ധോണിയുമായുള്ള തന്‍റെ സൗഹൃദത്തിന്‍റെ ആഴം കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ് കോലി. പേരെടുത്ത് പറയുന്നില്ലെങ്കിലും ധോണി പിന്തിരിഞ്ഞ് നില്‍ക്കുന്ന ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് കോലിയുടെ പ്രതികരണം. ധോണിക്ക് കീഴില്‍ ഉപനായകനായിരുന്ന കാലം തന്‍റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരമായിരുന്നുവെന്നാണ് കോലി ഇതോടൊപ്പം കുറിച്ചത്.

"ഈ മനുഷ്യന്‍റെ വിശ്വസ്തനായ ഡെപ്യൂട്ടി ആയിരിക്കുക എന്നത് എന്‍റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരവും ആവേശകരവുമായ കാലഘട്ടമായിരുന്നു. ഞങ്ങളുടെ കൂട്ടുകെട്ട് എപ്പോഴും എന്നേക്കും എനിക്ക് സവിശേഷമായിരിക്കും. 7+18" ഒരു ലൗ ഇമോജിയോടൊപ്പം കോലി ട്വിറ്ററിൽ കുറിച്ചു.

ഏഴ്‌ ധോണിയുടേയും 18 കോലിയുടേയും ജേഴ്‌സി നമ്പറാണ്. അതേസമയം സമീപ കാലത്തായി മോശം ഫോമിലുള്ള കോലി നിലവില്‍ ഏഷ്യ കപ്പിനായുള്ള ഒരുക്കത്തിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് പിന്നാലെ വിശ്രമം അനുവദിച്ച കോലി ടൂര്‍ണമെന്‍റിലൂടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓഗസ്റ്റ് 28ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ മത്സരം.

also read: 'ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ചിലര്‍ പറയുന്നു, പക്ഷെ...'; പാക് താരങ്ങളുമായുള്ള സൗഹൃദം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.