ETV Bharat / sports

Asia Cup 2023 India vs Nepal Preview മഴ വില്ലനാവുമോ?, സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാന്‍ ഇന്ത്യ നാളെ ഇറങ്ങും; എതിരാളി നേപ്പാള്‍, ഷമി തിരിച്ചെത്തിയേക്കും - Asia Cup 2023 India Squad

IND vs NEP Asia Cup 2023 Weather report ഏഷ്യ കപ്പിലെ ഇന്ത്യ-നേപ്പാള്‍ മത്സരത്തിനും മഴ ഭീഷണി. പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയം ഉള്‍പ്പെടുന്ന പ്രദേശത്ത് രാവിലെ മുതല്‍ക്ക് മേഘാവൃതമായ അന്തരീക്ഷമാണുണ്ടാവുക.

Where to watch India vs Nepal  India vs Nepal Preview  Mohammed Shami  Shardul Thakur  Asia Cup 2023  IND vs NEP Asia Cup 2023 Weather report  IND vs NEP  ഇന്ത്യ vs നേപ്പാള്‍  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  മുഹമ്മദ് ഷമി  ശാര്‍ദുല്‍ താക്കൂര്‍
Asia Cup 2023 India vs Nepal Preview
author img

By ETV Bharat Kerala Team

Published : Sep 3, 2023, 8:11 PM IST

കാന്‍ഡി: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാന്‍ ടീം ഇന്ത്യ നാളെ ഇറങ്ങുന്നു. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ നേപ്പാളാണ് എതിരാളി (India vs Nepal). പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ക്കാണ് മത്സരം ആരംഭിക്കുക .

ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് കൂറ്റന്‍ തോല്‍വി വഴങ്ങിയാണ് നേപ്പാള്‍ എത്തുന്നത്. ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരം മഴയെടുത്തിരുന്നു. മത്സരം റദ്ദാക്കിയതോടെ ഇന്ത്യ-പാക് ടീമുകള്‍ പോയിന്‍റ് പങ്കുവയ്‌ക്കുകയാണുണ്ടായത്. ഇതോടെ പാകിസ്ഥാന്‍ ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിട്ടുണ്ട്.

നേപ്പാളിനെ കീഴടക്കിയാല്‍ ഇന്ത്യയ്‌ക്കും അവസാന നാലിലേക്ക് മുന്നേറാം. എന്നാല്‍ ഇന്ത്യ- നേപ്പാള്‍ മത്സരത്തിനും കനത്ത മഴ ഭീഷണിയുണ്ട് (IND vs NEP Asia Cup 2023 Weather report). അക്യുവെതർ റിപ്പോര്‍ട്ട് പ്രകാരം രാവിലെ മുതല്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയം ഉള്‍പ്പെടുന്ന പ്രദേശത്ത് ഉണ്ടാവുക. രാവിലെ മഴയുടെ സാധ്യത 60 ശതമാനമാണ്.

ഉച്ചയ്‌ക്ക് ശേഷം ഇതു 71 ശതമാനത്തിലേക്ക് ഉയരുമെങ്കിലും വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 44 ശതമാനത്തിലേക്ക് കുറയുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ മത്സരത്തില്‍ മഴ കളിക്കാന്‍ സാധ്യത ഏറെയാണ്. ഇനി മത്സരം റദ്ദാക്കേണ്ട സാഹചര്യമുണ്ടായാല്‍ നേപ്പാള്‍ പുറത്താവുകയും ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് കടക്കുകയും ചെയ്യും. ശാര്‍ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമി ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും (Mohammed Shami to replace Shardul Thakur).

മത്സരം ലൈവായി കാണാന്‍ (Where to watch India vs Nepal match): ഏഷ്യ കപ്പ് 2023-ലെ ഇന്ത്യ-നേപ്പാള്‍ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായും മത്സരം കാണാം.

ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ്മ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

ഏഷ്യ കപ്പ് നേപ്പാൾ സ്‌ക്വാഡ് (Asia Cup 2023 Nepal Squad): രോഹിത് പൗഡൽ (ക്യാപ്റ്റൻ), കുശാൽ ഭൂർട്ടൽ, ആസിഫ് ഷെയ്ഖ്, ഭീം ഷാർക്കി, കുശാൽ മല്ല, ആരിഫ് ഷെയ്ഖ്, ദിപേന്ദ്ര സിങ്‌ ഐറി, ഗുൽഷൻ ജാ, സോംപാൽ കാമി, കരൺ കെസി, സന്ദീപ് ലാമിച്ചാനെ, ലളിത് രാജ്ബൻഷി, പ്രതീഷ് ജിസി, സന്ദീപ് ജോറ, കിഷോർ മഹതോ, അർജുൻ സൗദ്, ധക്കാല്‍.

ALSO READ: Shoaib Akhtar Against Rohit Sharma : 'ഷഹീനെതിരെ അതിന് കഴിയുമെന്ന് തോന്നുന്നില്ല' ; രോഹിത്തിനെ വിമര്‍ശിച്ച് ഷൊയ്‌ബ് അക്‌തർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.