ETV Bharat / sports

അങ്ങനെയെങ്കില്‍ എല്ലാവരുടേയും വായ അടയ്‌ക്കപ്പെടും; കോലിക്ക് പിന്തുണയുമായി രവി ശാസ്‌ത്രി - ഏഷ്യ കപ്പ്

വിരാട് കോലി ഏറ്റവും ഫിറ്റ്‌നസുള്ള ഇന്ത്യന്‍ താരമെന്ന് രവി ശാസ്‌ത്രി.

Asia Cup 2022  Ravi Shastri support virat kohli  Ravi Shastri on virat kohli  Ravi Shastri  virat kohli  india vs pakistan  കോലിക്ക് പിന്തുണയുമായി രവി ശാസ്‌ത്രി  രവി ശാസ്‌ത്രി  വിരാട് കോലി  ഏഷ്യ കപ്പ്  ഇന്ത്യ vs പാകിസ്ഥാന്‍
അങ്ങനെയെങ്കില്‍ എല്ലാവരുടേയും വായ അടയ്‌ക്കപ്പെടും; കോലിക്ക് പിന്തുണയുമായി രവി ശാസ്‌ത്രി
author img

By

Published : Aug 23, 2022, 3:13 PM IST

ന്യൂഡല്‍ഹി: ഫോമിലേക്ക് മടങ്ങിയെത്താന്‍ വിരാട് കോലിക്ക് ഒരു ഇന്നിങ്‌സ് മാത്രം മതിയെന്ന് ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്‌ത്രി. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ വിരാട് കോലി അര്‍ധ സെഞ്ച്വറി നേടിയാല്‍ താരത്തിന്‍റെ ഫോമുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ അവസാനിക്കുമെന്നും രവി ശാസ്‌ത്രി പറഞ്ഞു. വലിയ താരങ്ങള്‍ ശരിയായ സമയത്ത് മികച്ച പ്രകടനം നടത്തുമെന്നും ശാസ്‌ത്രി അഭിപ്രായപ്പെട്ടു.

"ഞാൻ അടുത്തിടെ വിരാട് കോലിയുമായി സംസാരിച്ചിട്ടില്ല, പക്ഷേ.. 'വലിയ താരങ്ങള്‍' എല്ലായ്‌പ്പോഴും ശരിയായ സമയത്ത് ഉണരും. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കോലി ഒരു അര്‍ധ സെഞ്ച്വറി നേടിയാല്‍ എല്ലാവരുടേയും വായ അടയ്‌ക്കപ്പെടും.

ഫോമിലേക്ക് തിരിച്ചെത്താന്‍ കോലിക്ക് ഒരു ഇന്നിങ്‌സ്‌ മാത്രം മതി, കാരണം അവന്‍റെ അഭിനിവേശം അടങ്ങാത്തതാണ്. കഴിഞ്ഞ കാലത്ത് സംഭവിച്ചതൊക്കെയും ചരിത്രമാണ്. പൊതുജനങ്ങളുടെ ഓര്‍മ വളരെ ചെറുതാണെന്ന് ഓര്‍ക്കുക", ശാസ്‌ത്രി പറഞ്ഞു.

കോലിയെക്കാൾ ഫിറ്റ്‌നസ് ഉള്ള ഇന്ത്യൻ ക്രിക്കറ്റ് താരം വേറെയില്ല. ഫോമിലേക്ക് മടങ്ങിയെത്താന്‍ മാനസികമായാണ് കോലി തയ്യാറെടുക്കേണ്ടതെന്നും ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു. സമീപ കാലത്തായി മോശം ഫോമിലുള്ള കോലി അവസാനമായി ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യയ്‌ക്കായി കളിച്ചത്.

ഇംഗ്ലണ്ടില്‍ ആറ് ഇന്നിങ്‌സുകളില്‍ വെറും 76 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇതിന് പിന്നാലെ വിശ്രമം അനുവദിച്ച കോലി നിലവില്‍ ഏഷ്യ കപ്പിന്‍റെ ഒരുക്കത്തിലാണ്. ഓഗസ്റ്റ് 27ന് യുഎഇയിലാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. 28ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുക.

also read: വിരാട് കോലിയുടെ ഭാവിയെന്ത്, ആരാധകര്‍ക്ക് മറുപടിയുമായി ഷാഹിദ് അഫ്രീദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.