ETV Bharat / sports

Asia Cup : തിരിച്ചുവരവറിയിച്ച് കോലി, സിക്‌സിൽ ആറാടി സൂര്യകുമാർ ; ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ - ഇന്ത്യ VS ഹോങ്കോങ്

അർഷാദ് മുഹമ്മദ് എറിഞ്ഞ അവസാന ഓവറിൽ നാല് കൂറ്റൻ സിക്‌സുകൾ ഉൾപ്പടെ 26 റണ്‍സാണ് സൂര്യകുമാർ അടിച്ചുകൂട്ടിയത്

ASIA CUP 2022 INDIA VS HONG KONG  Asia cup  ഏഷ്യ കപ്പ്  വിരാട് കോലി  സൂര്യകുമാർ യാദവ്  സിക്‌സിൽ ആറാടി സൂര്യകുമാർ  തിരിച്ചുവരവറിയിച്ച് കോലി  ഏഷ്യ കപ്പ് ക്രിക്കറ്റ്  ഇന്ത്യ VS ഹോങ്കോങ്  ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
Asia cup: തിരിച്ചുവരവറിയിച്ച് കോലി, സിക്‌സിൽ ആറാടി സൂര്യകുമാർ; ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
author img

By

Published : Aug 31, 2022, 9:33 PM IST

ദുബായ്‌ : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ സ്‌കോർ. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിരാട് കോലിയുടെയും(59), സൂര്യകുമാർ യാദവിന്‍റെയും (68) ബാറ്റിങ് മികവിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 192 റണ്‍സ് നേടി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും കെഎൽ രാഹുലും ചേർന്ന് നൽകിയത്.

എന്നാൽ നാലാം ഓവറിന്‍റെ അവസാന പന്തിൽ രോഹിത് ശർമയുടെ (21) വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായി. തുടർന്നിറങ്ങിയ വിരാട് കോലി കെഎൽ രാഹുലിനെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്തി. എന്നാൽ ടീം സ്‌കോർ 94ൽ നിൽക്കെ രാഹുലിനെയും (36) ഇന്ത്യയ്‌ക്ക് നഷ്‌ടമായി.

എന്നാൽ പിന്നീട് കോലിയുടെയും സൂര്യകുമാറിന്‍റെയും തീപ്പൊരി ഷോട്ടുകൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരുവരും ഹോങ്കോങ് ബോളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ചു. ഇതിനിടെ 18-ാം ഓവറിലെ രണ്ടാം പന്തിൽ കോലി തന്‍റെ അർധ ശതകം പൂർത്തിയാക്കി. 40 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയോടെയാണ് കോലി അർധ ശതകം തികച്ചത്.

പിന്നാലെ വെടിക്കെട്ടുമായി സൂര്യകുമാർ യാദവും കളം നിറഞ്ഞു. അർഷാദ് മുഹമ്മദ് എറിഞ്ഞ അവസാന ഓവറിൽ നാല് കൂറ്റൻ സിക്‌സുകൾ ഉൾപ്പടെ 26 റണ്‍സാണ് സൂര്യകുമാർ അടിച്ചുകൂട്ടിയത്. ഇതിനിടെ താരം തന്‍റെ അർധ ശതകവും പൂർത്തിയാക്കി. വെറും 22 പന്തിൽ നിന്നാണ് സൂര്യകുമാർ അർധസെഞ്ച്വറി നേടിയത്. 6 വീതം സിക്‌സുകളും ഫോറുകളുമാണ് താരം നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.