ETV Bharat / sports

Asia cup: ഹോങ്കോങ്ങിനെ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യ നാളെയിറങ്ങും - ഇന്ത്യ vs ഹോങ്കോങ്

ഏഷ്യ കപ്പ് ക്രിക്കറ്റിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ നാളെ ഹോങ്കോങ്ങിനെ നേരിടും.

Asia cup 2022  india vs hong kong  Asia cup  കെഎല്‍ രാഹുല്‍  വിരാട് കോലി  രോഹിത് ശര്‍മ  ഇന്ത്യ vs ഹോങ്കോങ്  ഏഷ്യ കപ്പ്
Asia cup: ഹോങ്കോങ്ങിനെ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യ നാളെയിറങ്ങും
author img

By

Published : Aug 30, 2022, 4:37 PM IST

ദുബായ്‌: ഏഷ്യ കപ്പ് ക്രിക്കറ്റിലെ തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ നാളെ(31.08.2022) ഹോങ്കോങ്ങിനെ നേരിടും. ദുബായില്‍ രാത്രി എഴരയ്‌ക്കാണ് മത്സരം. യോഗ്യത മത്സരം കളിച്ചെത്തിയ ഹോങ്കോങ് ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്ന ഇന്ത്യയ്‌ക്ക് ഒത്ത എതിരാളികളല്ല. എന്നാല്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കും മുമ്പ് മുന്‍നിര താരങ്ങള്‍ക്ക് ഫോം തെളിയിക്കാനുള്ള അവസരമാണിത്.

രാഹുലിന് ഫോം തെളിയിക്കണം: പരിക്ക് മൂലമുള്ള ഒരിടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ കെഎല്‍ രാഹുലിന് ടീമിനൊപ്പം കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. സിംബാബ്‌വെ പര്യടനത്തില്‍ തിളങ്ങാനാവാതിരുന്ന രാഹുല്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ പൂജ്യത്തിനാണ് പുറത്തായത്.

ഇതോടെ ഹോങ്കോങ്ങിനെതിരായ മത്സരം പരമാവധി ഉപയോഗപ്പെടുത്താന്‍ രാഹുല്‍ ശ്രമിക്കേണ്ടതുണ്ട്. നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്ന തന്‍റെ പതിവ് ശൈലിയില്‍ നിന്നും മാറി ആക്രമണോത്സുക ക്രിക്കറ്റിലേക്ക് ചുവടുമാറിയ ടീമിനൊപ്പം ചേരാന്‍ രാഹുലിന് ലഭിച്ച മികച്ച അവസരം കൂടിയാണിത്. ഏഷ്യ കപ്പിലെ പ്രകടനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്നിരിക്കെ ഫോം തെളിയിക്കുകയെന്ന വെല്ലുവിളി കൂടി താരം അഭിമുഖീകരിക്കേണ്ടതായുണ്ട്.

മറുവശത്ത് ഫോമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്ന വിരാട് കോലിയെ സംബന്ധിച്ച് ആത്മവിശ്വാസം തിരികെ പിടിക്കാനുള്ള അവസരം കൂടിയാണിത്. പാകിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ ബോളിങ് നിരയുടെ ശക്തി ചോദ്യം ചെയ്യപ്പെടുമെങ്കിലും മത്സരം കോലിക്ക് ഗുണം ചെയ്യുമെന്നുറപ്പ്.

മാറ്റം പ്രതീക്ഷിക്കാം: ഏഷ്യ കപ്പിലും പരീക്ഷണങ്ങള്‍ തുടരുമെന്ന് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ഇന്ത്യയുടെ ബാറ്റിങ്‌ ഓര്‍ഡറില്‍ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാം. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ്‌ പന്തിനെ തിരികെയെത്തിച്ച് ദിനേഷ്‌ കാര്‍ത്തികിനെ പുറത്തിരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പാകിസ്ഥാനെതിരായ മത്സരത്തില്‍ പന്തിനെ പുറത്തിരുത്തിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ ചര്‍ച്ചകളുണ്ടായിരുന്നു. ജഡേജയ്‌ക്കും യുസ്‌വേന്ദ്ര ചഹലിനും വിശ്രമം അനുവദിച്ചാല്‍ ആര്‍ അശ്വിന്‍, രവി ബിഷ്‌ണോയ്‌ എന്നിവരെ പ്ലേയിങ്‌ ഇലവനില്‍ പ്രതീക്ഷിക്കാം.

ജഡേജ കളിക്കുകയാണെങ്കില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയുള്ള പരീക്ഷണം ഇന്ത്യ തുടര്‍ന്നേക്കും. ഫോമിലുള്ള ദീപക്‌ ഹൂഡയ്‌ക്ക് അവസരം നല്‍കുമോയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ലഭിച്ച അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തിയ ഹൂഡ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ്.

ഇന്ത്യ: രോഹിത് ശർമ (ക്യാപ്‌റ്റന്‍), കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാർ, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ.

ഹോങ്കോങ്: നിസാക്കത്ത് ഖാൻ (ക്യാപ്‌റ്റന്‍), കിഞ്ചിത് ഷാ, അഫ്‌താബ് ഹുസൈൻ, ഐസാസ് ഖാൻ, അതീഖ് ഇഖ്‌ബാൽ, ബാബർ ഹയാത്ത്, ധനഞ്‌ജയ് റാവു, എഹ്‌സാൻ ഖാൻ, ഹാറൂൺ അർഷാദ്, സ്‌കോട്ട് മക്കെച്‌നി, ഗസൻഫർ മുഹമ്മദ്, മുഹമ്മദ് വഹീദ്, ആയുഷ് ശുക്‌ല, അഹാന്‍ ത്രിവേ, വാജിദ് ഷാ, യാസിം മുർതാസ, സീഷാൻ അലി.

എവിടെ കാണാം: ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.