ETV Bharat / sports

ആഷസിനിടെ ഗ്രൗണ്ടില്‍ പ്രതിഷേധം ; തൂക്കിയെടുത്ത് അതിര്‍ത്തികടത്തി ജോണി ബെയര്‍സ്റ്റോ

ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിനിടെ ഗ്രൗണ്ടിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം അല്‍പ്പനേരത്തേക്ക് തടസപ്പെട്ടു

Ashes  Ashes 2023  Jonny Bairstow carries invader off the field  Jonny Bairstow  Protestors Invade Lord s Pitch During Ashes 2023  Ben stokes  ജോണി ബെയര്‍സ്റ്റോ  ആഷസിനിടെ ഗ്രൗണ്ടില്‍ പ്രതിഷേധം  ആഷസ്‌ 2023  ബെന്‍ സ്റ്റോക്‌സ്
ആഷസിനിടെ ഗ്രൗണ്ടില്‍ പ്രതിഷേധം
author img

By

Published : Jun 28, 2023, 8:02 PM IST

ലണ്ടന്‍ : ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഗ്രൗണ്ടില്‍ പ്രതിഷേധം. ലോർഡ്‌സിൽ നടന്ന മത്സരത്തിന്‍റെ തുടക്കത്തിലാണ് 'ജസ്‌റ്റ് സ്റ്റോപ്പ് ഓയില്‍' പ്രതിഷേധക്കാര്‍ കൈയില്‍ ഓറഞ്ച് പൊടിയുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. പ്രതിഷേധക്കാരുടെ അപ്രതീക്ഷിത നീക്കത്തില്‍ സുരക്ഷ ജീവനക്കാര്‍ ആദ്യം പകച്ചു.

എന്നാല്‍ ക്രീസിലുണ്ടായിരുന്ന ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണറുടെ അടുത്തേക്ക് ഓടിയെത്തിയ പ്രതിഷേധക്കാരനെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് തടഞ്ഞപ്പോള്‍ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ പ്രതിഷേധക്കാരിൽ ഒരാളെ എടുത്ത് ഗ്രൗണ്ടിന് പുറത്തേക്ക് എത്തിച്ചത് ആരാധകരെ അമ്പരപ്പിച്ചു. പ്രതിഷേധക്കാരെ പുറത്ത് എത്തിച്ചപ്പോള്‍ ബെയര്‍സ്റ്റോയുടെ ജഴ്‌സിയിലും ഗ്ലൗസിലും അല്‍പ്പം ഓറഞ്ച് നിറം പറ്റിയിരുന്നു.

ഡ്രസ്സിങ്‌ റൂമിലേക്ക് മടങ്ങി ഇത് മാറ്റിയ ശേഷമാണ് താരം വീണ്ടും കളിക്കാന്‍ എത്തിയത്. ഇതിനിടെ ഗ്രൗണ്ട് സ്റ്റാഫുകൾ മൈതാനം വൃത്തിയാക്കുകയും ചെയ്‌തതോടെ മറ്റ് പ്രശ്‌നങ്ങളില്ലാതെ മത്സരം പുനരാരംഭിക്കുകയും ചെയ്തു. പെട്രോളിയം ഉള്‍പ്പടെയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് 'ജസ്‌റ്റ് സ്റ്റോപ്പ് ഓയില്‍' പ്രതിഷേധം നടക്കുന്നത്. കാര്‍ബണ്‍ വ്യാപനവും കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതം കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയുമാണ് ഇതുവഴി ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നത്.

ALSO READ: 'പാകിസ്ഥാന് അവിടെ കളിക്കേണ്ടി വരും'; ലോകകപ്പിലെ അനിശ്ചിതത്വത്തില്‍ പ്രതികരിച്ച് വസീം അക്രം

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റ് ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. ഓസീസ് നിരയിലേക്ക് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തിയപ്പോള്‍ സ്‌കോട്ട് ബൊലാന്‍ഡ് പുറത്തായി. ഇംഗ്ലീഷ് ടീമില്‍ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി കളിക്കുന്നില്ല. ഈ മാസം ആദ്യം ലോർഡ്‌സിൽ അയർലൻഡിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബോളർ ജോഷ് ടോങ്ങാണ് പകരക്കാരന്‍.

  • Pitch invaders halted play at the start of the second over - Jonny Bairstow needed a change of shirt after getting involved #Ashes pic.twitter.com/qHtr1MKwtb

    — cricket.com.au (@cricketcomau) June 28, 2023 " class="align-text-top noRightClick twitterSection" data=" ">

എഡ്‌ജ്‌ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റിന് ആതിഥേയരായ ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു. ഇതോടെ ലോര്‍ഡ്‌സില്‍ തിരിച്ചടി നല്‍കി പരമ്പരയില്‍ ഒപ്പമെത്താനാവും ഇംഗ്ലണ്ടിന്‍റെ ശ്രമം. ഓസീസിനെതിരെയും തങ്ങളുടെ ഫയര്‍ബ്രാന്‍ഡ് ടെസ്റ്റ്‌ മോഡലായ 'ബാസ് ബോള്‍' തുടരുമെന്ന് ഇംഗ്ലണ്ട്നായകന്‍ ബെന്‍ സ്റ്റോക്‌സ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: Ashes 2023 | ആഷസ് ജയിക്കാം ; ഇംഗ്ലണ്ടിന് മാര്‍ഗമോതി ഗൂഗിള്‍ എഐ

ഓസ്‌ട്രേലിയ പ്ലെയിങ്‌ ഇലവന്‍ : ഡേവിഡ് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ, മാര്‍നസ്‌ ലബുഷെയ്‌ന്‍, സ്‌റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സൽവുഡ്.

ഇംഗ്ലണ്ട് പ്ലെയിങ്‌ ഇലവന്‍ : സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോര്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആൻഡേഴ്സൺ, ജോഷ് ടോങ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.