ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിൽ 9,000 റൺസ് തികച്ച് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റർ സ്റ്റീവ് സ്‌മിത്ത് (Steve Smith). ലോർഡ്‌സിൽ പുരോഗമിക്കുന്ന ആഷസ് (Ashes) പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് സ്‌മിത്തിന്‍റെ നേട്ടം. ടെസ്റ്റിൽ 9,000 റൺസ് ക്ലബിൽ ഇടം പിടിക്കുന്ന നാലാമത്തെ മാത്രം ഓസീസ് താരമാണ് സ്‌മിത്ത്.
ഇന്നിങ്സ് അടിസ്ഥാനത്തിൽ അതിവേഗം 9,000 റൺസ് നേടുന്ന രണ്ടാമത്തെ താരമായും സ്റ്റീവ് സ്‌മിത്ത് മാറി. ടെസ്റ്റ് കരിയറിലെ 174-ാം ഇന്നിങ്സിൽ ആണ് സ്‌മിത്ത് ഒൻപതിനായിരം റൺസ് ക്ലബിൽ എത്തിയത്. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയാണ് ഈ പട്ടികയിലെ ഒന്നാമൻ.
-
Only Kumar Sangakkara has reached 9000 Test runs in fewer innings than Steve Smith 🔥#ENGvAUS | #Ashes pic.twitter.com/g8FPQrO386
— ESPNcricinfo (@ESPNcricinfo) June 28, 2023 " class="align-text-top noRightClick twitterSection" data="
">Only Kumar Sangakkara has reached 9000 Test runs in fewer innings than Steve Smith 🔥#ENGvAUS | #Ashes pic.twitter.com/g8FPQrO386
— ESPNcricinfo (@ESPNcricinfo) June 28, 2023Only Kumar Sangakkara has reached 9000 Test runs in fewer innings than Steve Smith 🔥#ENGvAUS | #Ashes pic.twitter.com/g8FPQrO386
— ESPNcricinfo (@ESPNcricinfo) June 28, 2023
172 ഇന്നിങ്സുകൾ കളിച്ചായിരുന്നു സംഗക്കാര 9,000 റൺസ് പൂർത്തിയാക്കിയത്. നിലവിലെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് (176), വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ (177), ഓസീസ് ഇതിഹാസ നായകൻ റിക്കി പോണ്ടിങ് (177) എന്നിവരെ മറികടക്കാനും സ്‌മിത്തിനായി. അറുപതിനടുത്ത് ശരാശരിയില്‍ റണ്‍സ് കണ്ടെത്തിയാണ് സ്‌മിത്ത് എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.
സജീവ ക്രിക്കറ്റില്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സ്റ്റീവ് സ്‌മിത്ത്. ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ടാണ് (Joe Root) നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്‍പതിനായിരം റണ്‍സ് ക്ലബില്‍ ഇടം കണ്ടെത്തിയ മറ്റൊരു താരം. കരിയറിലെ 196-ാം മത്സരത്തിലായിരുന്നു റൂട്ട് ഇത്രയും റണ്‍സ് പൂര്‍ത്തിയാക്കിയത്.
ടെസ്റ്റ് കരിയറിലെ 99-ാം മത്സരമാണ് സ്‌മിത്ത് നിലവില്‍ ലോര്‍ഡ്‌സില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ 31 സെഞ്ച്വറികളും 4 ഡബിള്‍ സെഞ്ച്വറികളും നേടാന്‍ സ്‌മിത്തിനായി. 59.96 ആണ് സ്‌മിത്തിന്‍റെ ബാറ്റിങ് ശരാശരി.
-
Another feather in Steve Smith's cap 🫡#Ashes2023 #CricketTwitter #ENGvsAUS pic.twitter.com/GJE710zkdr
— Cricbuzz (@cricbuzz) June 28, 2023 " class="align-text-top noRightClick twitterSection" data="
">Another feather in Steve Smith's cap 🫡#Ashes2023 #CricketTwitter #ENGvsAUS pic.twitter.com/GJE710zkdr
— Cricbuzz (@cricbuzz) June 28, 2023Another feather in Steve Smith's cap 🫡#Ashes2023 #CricketTwitter #ENGvsAUS pic.twitter.com/GJE710zkdr
— Cricbuzz (@cricbuzz) June 28, 2023
അതേസമയം, ലോര്‍ഡ്‌സില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഓസ്‌ട്രേലിയക്കായി മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സ്‌റ്റീവ് സ്‌മിത്തിനായി. 85 റണ്‍സോടെ താരം പുറത്താകാതെയാണ് നില്‍ക്കുന്നത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഓസീസിനായി ഓപ്പണര്‍മാരായ ഉസ്‌മാന്‍ ഖവാജയും (Usman Khawaja) ഡേവിഡ് വാര്‍ണറും (David Warner) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി.
ഒന്നാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. 17 റണ്‍സ് നേടിയ ഖവാജയെ ജോഷ് ടംഗ് (Josh Tongue) മടക്കി. മുപ്പതാം ഓവറില്‍ സ്‌കോര്‍ 96ല്‍ നില്‍ക്കെ ഡേവിഡ് വാര്‍ണറിനെയും (66) സന്ദര്‍ശകര്‍ക്ക് നഷ്‌ടമായി.
-
Another milestone for a modern Test great 🙌
— ESPNcricinfo (@ESPNcricinfo) June 28, 2023 " class="align-text-top noRightClick twitterSection" data="
Steve Smith becomes the fourth Australian to score 9000 Test runs! #ENGvAUS | #Ashes pic.twitter.com/H8fI2iyU8s
">Another milestone for a modern Test great 🙌
— ESPNcricinfo (@ESPNcricinfo) June 28, 2023
Steve Smith becomes the fourth Australian to score 9000 Test runs! #ENGvAUS | #Ashes pic.twitter.com/H8fI2iyU8sAnother milestone for a modern Test great 🙌
— ESPNcricinfo (@ESPNcricinfo) June 28, 2023
Steve Smith becomes the fourth Australian to score 9000 Test runs! #ENGvAUS | #Ashes pic.twitter.com/H8fI2iyU8s
അര്‍ധസെഞ്ച്വറി നേടിയ വാര്‍ണറെ തകര്‍പ്പനൊരു പന്തിലൂടെ ജോഷ് ടംഗ് തന്നെയാണ് തിരികെ പവലിയനില്‍ എത്തിച്ചത്. പിന്നാലെ എത്തിയ ലബുഷെയനും (47), ട്രാവിസ് ഹെഡും (77) ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഹെഡ് (Travis Head) 73 പന്ത് നേരിട്ടായിരുന്നു 77 റണ്‍സ് നേടിയത്.
കാമറൂണ്‍ ഗ്രീന് (Cameroon Green) റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഒന്നാം ദിനത്തില്‍ 339-5 എന്ന സുരക്ഷിതമായ നിലയിലാണ് ഓസ്‌ട്രേലിയ കളിയവസാനിപ്പിച്ചത്. 11 റണ്‍സ് നേടിയ അലക്‌സ് കാരിയാണ് (Alex Carey) സ്‌മിത്തിനൊപ്പം ക്രീസില്‍.
Also Read : ആഷസിനിടെ ഗ്രൗണ്ടില്‍ പ്രതിഷേധം ; തൂക്കിയെടുത്ത് അതിര്‍ത്തികടത്തി ജോണി ബെയര്‍സ്റ്റോ