ETV Bharat / sports

Arshdeep: സ്ഥിരതയാര്‍ന്ന പ്രകടനം അർഷ്‌ദീപിനെ ഇന്ത്യന്‍ ടീമിലെത്തിക്കും: രവി ശാസ്ത്രി - Arshdeep death over economy rate

സമ്മര്‍ദ ഘട്ടത്തെ മികച്ച രീതിയില്‍ ഇടംകൈയ്യൻ പേസർക്ക് കൈകാര്യം ചെയ്യാനാവുന്നുണ്ടെന്നും ശാസ്‌ത്രി വിലയിരുത്തി.

Arshdeep moving up the ranks quickly and could be walking into Indian team: Shastri  Ravi Shastri on Arshdeep singh  Arshdeep singh  IPL 2022  Ravi Shastri  രവി ശാസ്‌ത്രി  അർഷ്‌ദീപ് സിങ്  Arshdeep death over  Arshdeep death over economy rate  അർഷ്‌ദീപ് സിങ് ഡെത്ത് ഓവര്‍ ഇക്കോണമി
സ്ഥിരതയാര്‍ന്ന പ്രകടനം അർഷ്‌ദീപിനെ ഇന്ത്യന്‍ ടീമിലെത്തിക്കും:രവി ശാസ്ത്രി
author img

By

Published : Apr 27, 2022, 5:44 PM IST

മുംബൈ: ഐപിഎല്ലിലെ കഴിഞ്ഞ മൂന്ന് സീസണുകളിലെ സ്ഥിരതയാർന്ന പ്രകടനം യുവ പേസര്‍ അർഷ്‌ദീപ് സിങ്ങിനെ ഇന്ത്യയുടെ ടി20 ടീമിലേക്ക് നയിക്കുമെന്ന് മുൻ കോച്ച് രവി ശാസ്ത്രി. സമ്മര്‍ദ ഘട്ടത്തെ മികച്ച രീതിയില്‍ ഇടംകൈയ്യൻ പേസർക്ക് കൈകാര്യം ചെയ്യാനാവുന്നുണ്ടെന്നും ശാസ്‌ത്രി വിലയിരുത്തി. 2019ൽ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അർഷ്‌ദീപ് സിങ്ങിന് പഞ്ചാബ് കിങ്സിനൊപ്പം ഇതു നാലാം സീസണാണ്.

മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി നിലനിർത്തിയ രണ്ട് കളിക്കാരിലൊരാണ് 23കാരനായ ഹര്‍ഷ്‌ദീപ്. ന്യൂബോളിലും തിളങ്ങുന്ന അർഷ്‌ദീപ്, ഈ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ഡെത്ത് ബൗളർമാരിൽ ഒരാളാണ്. സീസണില്‍ ഡെത്ത് ഓവറുകളില്‍ കുറഞ്ഞത് 24 പന്തുകളെങ്കിലും എറിഞ്ഞ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റാണ് ഹര്‍ഷ്‌ദീപിനുള്ളത്. 5.66 അർഷ്‌ദീപിന്‍റെ ഇക്കോണമി റേറ്റ്.

നിലവിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി ദീർഘകാലമായി കണക്കാക്കപ്പെടുന്ന സുനിൽ നരെയ്‌ന് 6 ആണ് ഇക്കോണമി റേറ്റ്. ഇന്ത്യയുടെ പ്രധാന പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് എട്ടില്‍ കൂടുതലാണ് ഇക്കോണമി റേറ്റ്.

also read: ''വര്‍ഷങ്ങളായി സഞ്‌ജു ആരാധകൻ''; ദേശീയ ടീമിലേക്ക് തിരിച്ച് വരാനുള്ള അവസരം താരം പാഴാക്കുന്നതായി ഇയാന്‍ ബിഷപ്പ്‌

വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരങ്ങളാണ് ബുംറയും ഷമിയും. എന്നാല്‍ ഇരുവരേക്കാളും മികവില്‍ ഡെത്ത് ഓവറുകള്‍ കൈകാര്യം ചെയ്യാന്‍ യുവപേസര്‍ക്കാവുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണീ കണക്കുകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.