കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ലോകത്ത് ഏറെ നാളായി നായകന്‍ ബാബര്‍ അസം സംസാരവിഷയമാണ്. താരത്തിന്‍റെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടായിരുന്നു ഏറെ ചര്‍ച്ചകളും. എന്നാല്‍ ഏറ്റവും പുതിയ ചര്‍ച്ച പാക് ക്രിക്കറ്റിനെ പിടിച്ചുലയ്‌ക്കുകയാണ്.
ബാബര്‍ അസമിന്‍റേതെന്ന പേരില്‍ ചില സ്വകാര്യ വാട്‌സ്‌ആപ്പ് ചാറ്റുകളും വീഡിയോയും ശബ്‌ദ സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മറ്റൊരു പാക് താരത്തിന്‍റെ പെണ്‍സുഹൃത്തുമായി ബാബര്‍ നടത്തിയ സ്വകാര്യ സംഭാഷണം 'ചോര്‍ത്തപ്പെട്ടതെന്ന്' അവകാശപ്പെട്ടുകൊണ്ടാണ് ഇവ പ്രചരിക്കുന്നത്.
ഇതിന് പിന്നാലെ ബാബറിനെ വിമര്‍ശിച്ചും പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ബാബറിനെ പുറത്താക്കാനുള്ള നീക്കമാണ് വിവാദത്തിന് പിന്നിലെന്നാണ് താരത്തിനെ പിന്തുണയ്‌ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ബാബറോ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡോ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം ഇതാദ്യമായല്ല ബാബർ അസം ഇത്തരമൊരു വിവാദത്തിൽ അകപ്പെടുന്നത്. 2020ൽ ബാബര്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ഗർഭിണിയാക്കിയതായി ഒരു യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് താരത്തിനെതിരെയുള്ള എല്ലാ ആരോപണങ്ങളും യുവതി പിന്‍വലിക്കുകയും ചെയ്‌തു.
ALSO READ: പരിശ്രമങ്ങള്‍ തുടരും, ബാക്കിയുള്ളത് വിധി തീരുമാനിക്കട്ടെ : സര്‍ഫറാസ് ഖാന്‍