ETV Bharat / sports

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്; സിന്ധുവും സായ് പ്രണീതും സെമിയില്‍

author img

By

Published : Aug 24, 2019, 2:34 AM IST

Updated : Aug 24, 2019, 3:35 AM IST

സിന്ധുവിന്‍റെ നേട്ടം ലോക രണ്ടാം നമ്പർ താരം ടായ് യു യിങിനെ തോല്‍പ്പിച്ച്. പുരുഷ വിഭാഗത്തില്‍ ഇന്തോനേഷ്യയുടെ ജോനാദ്ദൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് സായ് പ്രണീത് പരാജയപ്പെടുത്തി

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്; സിന്ധുവും സായ് പ്രണീതും സെമിയില്‍

ബാസല്‍ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവും സായ് പ്രണീതും സെമിയില്‍. ലോക രണ്ടാം നമ്പർ താരം ചൈനീസ് തായ് പേയുടെ ടായ് സു യിങ്ങിനെ പരാജയപ്പെടുത്തിയാണ് വനിത വിഭാഗത്തില്‍ സിന്ധു സെമി ഉറപ്പിച്ചത്. ആദ്യ സെറ്റില്‍ സിന്ധു പരാജയപ്പെട്ടെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകളിലൂടെ സിന്ധു മത്സരം തിരിച്ച് പിടിക്കുകയായിരുന്നു. സ്കോർ 12-21, 23-21, 21-19. 2016-ലെ റിയോ ഒളിമ്പിക്സില്‍ ടാക് സു യിങ്ങിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാർട്ടറില്‍ കടന്നത്. അന്ന് ഒളിമ്പിക്സില്‍ സിന്ധു വെള്ളിയും നേടി.

പുരുഷ വിഭാഗത്തില്‍ ഇന്തോനേഷ്യയുടെ ജോനാദ്ദൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സായ് പ്രണീത് സെമിയില്‍ എത്തിയത്. ആദ്യ സെറ്റ് 21-14നാണ് സായ് പ്രണീത് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ വാശിയേറിയ മത്സരം നടന്നെങ്കിലും 24-22ന് പ്രണീത് സെറ്റ് സ്വന്തമാക്കി.

Intro:Body:

https://www.etvbharat.com/english/national/sports/badminton/world-championships-sindhu-knocks-out-world-no-2-tai-tzu-enters-semifinal/na20190823190054401

Conclusion:
Last Updated : Aug 24, 2019, 3:35 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.