ഹൈദരാബാദ്: 2009 ജൂൺ 21. ഇന്ത്യൻ ബാഡ്മിന്‍റൺ ചരിത്രത്തില്‍ സൈന നെഹ്‌വാൾ എന്ന പേര് സുവര്‍ണ ലിപികളില്‍ ഏഴുതിച്ചേര്‍ത്ത ദിനം. ബിഡബ്ള്യൂഎഫ് സൂപ്പർ സീരിസ് കിരീടം സൈന സ്വന്തമാക്കിയത് ആ ദിവസമാണ്. കിരീട നേട്ടത്തോടെ ബിഡബ്ള്യൂഎഫ് സൂപ്പർ സീരിസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സൈന സ്വന്തം പേരില്‍ കുറിച്ചു.
ഇൻഡോനേഷ്യയിലെ ജക്കാർത്തയില്‍ നടന്ന മത്സരത്തില്‍ ചൈനയുടെ മൂന്നാം നമ്പര്‍ താരം ലിൻ വാങിനെ തോല്‍പ്പിച്ചാണ് സൈന കിരീടം സ്വന്തമാക്കിയത്. മത്സരം 49 മിനിട്ടോളം നീണ്ടുനിന്നു. മത്സരത്തിലെ ആദ്യ സെറ്റ് കൈവിട്ടതിന് പിന്നാലെ രണ്ടാം സെറ്റ് ജയിച്ചാണ് സൈന കളിയിലേക്ക് തിരിച്ചു വന്നത്.
also read: വമ്പന്‍മാര്‍ പരുങ്ങലില്‍; യൂറോയില്‍ കളി കാര്യമാകുന്നു
രണ്ടാം സെറ്റ് സൈനയും ലിൻ വാങാനും പോരുതി കളിച്ചു. ആദ്യം 5-5 ന് ഒപ്പം വന്നു, പിന്നെ 17-17 ന് വീണ്ടും ഒപ്പമെത്തി. ഒടുവിൽ 21-18 സൈന സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും സൈന ഇതേ കളി തുടർന്നു. 7-7 ന് ഒപ്പമെത്തിയ ലിൻ വാങിനെതിരെ 15-9 ന് ലീഡ് എടുത്തതിന് ശേഷം ഒരു പോയിന്‍റും വിട്ട് നല്‍കാതെയാണ് താരം സെറ്റും ചാമ്പ്യന്‍ പട്ടവും സ്വന്തമാക്കിയത്.
12-21, 21-18, 21-9 എന്നാതായിരുന്നു സ്കോർ. അതേസമയം അന്ന് 19കാരിയായിരുന്ന സൈന റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരിയായിരുന്നുവെന്നതും വിജയത്തിന്‍റെ മാറ്റ് കൂട്ടുന്നു.