ETV Bharat / sports

കൊറിയൻ ഓപ്പൺ; പി.കശ്യപ് സെമിയില്‍ വീണു - കൊറിയൻ ഓപ്പൺ: പി കശ്യപ് സെമിയില്‍ വീണു

ലോക ഒന്നാം നമ്പർ താരം കെന്‍റോ മൊമോട്ടയൊടാണ് പി. കശ്യപ് പരാജയപ്പെട്ടത്.

കൊറിയൻ ഓപ്പൺ: പി കശ്യപ് സെമിയില്‍ വീണു
author img

By

Published : Sep 28, 2019, 5:31 PM IST

ഇഞ്ചിയോൺ: കൊറിയൻ ഓപ്പൺ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യൻ താരം പി. കശ്യപ് സെമിഫൈനലില്‍ പുറത്ത്. ലോക ഒന്നാം നമ്പർ താരവും രണ്ട് തവണ ലോക ചാമ്പ്യനുമായ ജപ്പാന്‍റെ കെന്‍റോ മൊമോട്ടയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് കശ്യപ് പരാജയപ്പെട്ടത്. സ്കോർ: 21-13, 21-15.

ക്വാർട്ടറില്‍ തകർപ്പൻ പ്രകടനം പുറത്തെടുത്താണ് കശ്യപ് സെമിയില്‍ കടന്നത്. ഡെൻമാർക്കിന്‍റെ ജാൻ ഒ ജോർഗെൻസെനെയാണ് കശ്യപ് ക്വാർട്ടറില്‍ വീഴ്‌ത്തിയത്. സമീപകാലത്തെ കശ്യപിന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ക്വാർട്ടറില്‍ പുറത്തെടുത്തത്. ഈ വർഷം ഇത് രണ്ടാം തവണയാണ് കശ്യപ് ഒരു ടൂർണമെന്‍റിന്‍റെ സെമിഫൈനലില്‍ കടക്കുന്നത്. ജപ്പാൻ താരം മൊമോട്ടോ കഴിഞ്ഞ വർഷം കൊറിയ ഓപ്പണിന്‍റെ ക്വാർട്ടറില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു.

Intro:Body:Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.