ETV Bharat / sports

കെ ശ്രീകാന്ത് സയ്യദ് മോദി ഇന്‍റർനാഷണല്‍ രണ്ടാം റൗണ്ടില്‍

രണ്ടാം റൗണ്ടില്‍ കിഡംബി ശ്രീകാന്ത് ഇന്ത്യയുടെ തന്നെ പാരുപള്ളി കശ്യപിനെ നേരിടും

കിഡംബി ശ്രീകാന്ത് വാർത്ത Kidambi Srikanth news Syed Modi International news സയ്യദ് മോദി ഇന്‍റർനാഷണല്‍ വാർത്ത
ശ്രീകാന്ത്
author img

By

Published : Nov 27, 2019, 4:49 PM IST

ലക്‌നൗ: ഇന്ത്യയുടെ 12-ാം സീഡ് കിഡംബി ശ്രീകാന്ത് സയ്യദ് മോദി ഇന്‍റർനാഷണല്‍ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ട് മത്സരത്തില്‍ റഷ്യയുടെ വ്ളാഡിമിർ മാല്‍കോവിനെ പരാജയപെടുത്തി. 36 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകൾക്കാണ് മാല്‍കോവിനെ പരാജയപ്പെടുത്തിയത്. സ്‌ക്കോർ: 21-12, 21-11. രണ്ടാം റൗണ്ടില്‍ ശ്രീകാന്ത് ഇന്ത്യയുടെ തന്നെ പാരുപള്ളി കശ്യപിനെ നേരിടും.

ഫ്രഞ്ച് താരം ലൂക്കാസ് കൊർവീ മത്സരത്തില്‍ നിന്നും വിട്ട് നിന്നതിനെ തുടർന്ന് കശ്യപ് നേരിട്ട് രണ്ടാം റൗണ്ടിലേക്ക് കടക്കുകയായിരുന്നു.

ഇന്ത്യന്‍ താരവും സ്‌ക്കോട്ടിഷ് ഓപ്പണ്‍ ജേതാവുമായ ലക്ഷ്യ സെനും ടൂർണമെന്‍റില്‍ വാക്ക് ഓവർ നേടി. ഫ്രഞ്ച് താരം തോമസ് റോക്‌സല്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയതോടെയാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്.

വനിതാ സിംഗിൾസില്‍ അഷ്‌മിതാ ചാലിഹയും ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടിലേക്ക് കടന്നു. 32 മിനിറ്റ് നീണ്ട ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ താരം വൃഷാലി ഗുമ്മഡിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ചാലിഹ രണ്ടാം റൗണ്ടിലേക്ക് കടന്നത്. സ്‌ക്കോർ 21-16, 21-16.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.