പൂനെ: ഇന്ത്യന്‍ ബാഡ്മിന്‍റൺ ഇതിഹാസം നന്ദു നടേക്കർ (88) അന്തരിച്ചു. പ്രായത്തിന്‍റെ അവശതകളിലായിരുന്നു. ബാഡ്‌മിന്‍റണില്‍ ഇന്ത്യയ്ക്കായി ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയ നന്ദു നടേക്കര്‍ 100ലേറെ ദേശീയ അന്താരാഷ്ട്ര കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1956ൽ മലേഷ്യയിൽ നടന്ന സെല്ലാനഗർ ടൂർണമെന്‍റിലായിരുന്നു നന്ദു നടേക്കർ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയത്.
1961ൽ അർജുന അവാർഡ് നല്‍കി രാജ്യം ആദരിച്ച നന്ദു നടേക്കർ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. 1953ൽ 20ാം വയസിലാണ് അദ്ദേഹം അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചത്. 1954ൽ ഓൾ ഇംഗ്ലണ്ട് ഓപ്പണിന്‍റെ ക്വാർട്ടർ ഫൈനലിലെത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
1951മുതല്‍ 1963 വരെ കാലയളവിൽ ഇന്ത്യയുടെ തോമസ് കപ്പ് ടീമിന്‍റെ ഭാഗമായിരുന്ന താരം 16 സിംഗിൾസ് മത്സരങ്ങളിൽ 12ലും വിജയിച്ചിട്ടുണ്ട്. 16 ഡബിൾസ് മത്സരത്തിൽ എട്ടെണ്ണത്തിലും അദ്ദേഹത്തിന് വിജയിക്കാനായി. 1959, 1961, 1963 വർഷങ്ങളിലെ തോമസ് കപ്പില്‍ അദ്ദേഹം തന്നെയാണ് ടീമിനെ നയിച്ചത്. 1965ല്‍ ജമെയ്ക്കെയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
also read: അമ്പെയ്ത്ത്: തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്