ബാലി: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ലക്ഷ്യാ സെന്നിനെ വിജയിയായി പ്രഖ്യാപിച്ചു. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ എതിരാളിയായ ജപ്പാന്‍റെ കെന്‍റോ മൊമോട്ട പരിക്കേറ്റ് പിന്മാറുകയായിരുന്നു.
വെറും ഒരു മിനിട്ട് നേരമാണ് കളി നടന്നത്. ആദ്യ സെറ്റിലെ സ്‌കോര്‍ 1-1ല്‍ നില്‍ക്കെയാണ് പുറം വേദനയെത്തുടര്‍ന്ന് ലോക രണ്ടാം നമ്പറായ മൊമോട്ട പിന്മാറിയത്. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിലും താരത്തെ നടുവേദന അലട്ടിയിരുന്നു.
നേരത്ത ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്ത്, പിവി സിന്ധു എന്നിവരും ടൂര്‍ണമെന്‍റിലെ ആദ്യ മത്സരങ്ങളില്‍ വിജയിച്ചിരുന്നു. പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്‍റെ ടോമ ജൂനിയര്‍ പോപോവിനെയാണ് ശ്രീകാന്ത് കീഴടക്കിയത്. സ്‌കോര്‍: 21-14, 21-16.
also read: ''രാഹുല്‍ അത് ചെയ്‌തെങ്കില്‍ അധാര്‍മ്മികം''; തുറന്നടിച്ച് പഞ്ചാബ് കിങ്സ് ഉടമ
അതേസമയം വനിതകളുടെ സിംഗിള്‍സ് വിഭാഗത്തില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന്‍റെ ലൈൻ ക്രിസ്റ്റഫേഴ്‌സണെയാണ് സിന്ധു കീഴടക്കിയത്. 38 മിനിട്ടുകള്‍ മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം മത്സരം പിടിച്ചത്. സ്‌കോര്‍: 21-14, 21-16.