ETV Bharat / sitara

'നവരസ' ടീസറിലെ ഒൻപത് രസങ്ങൾ കാമറക്ക് മുൻപിൽ... പിന്നാമ്പുറക്കാഴ്‌ചകൾ

നവരസ ടീസറിൽ പ്രമുഖ അഭിനേതാക്കൾ വ്യത്യസ്‌ത ഭാവങ്ങൾ അവതരിപ്പിക്കുന്ന രംഗങ്ങളാണ് മേക്കിങ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

author img

By

Published : Jul 24, 2021, 5:06 PM IST

navarasa making latest news  navarasa teaser making news  navarasa date announcement video making news  navarasa teaser bts news  മേക്കിങ് വീഡിയോ നവരസ വാർത്ത  മേക്കിങ് വീഡിയോ ടീസർ നവരസ വാർത്ത  നവരസ പിന്നാമ്പുറക്കാഴ്‌ചകൾ വാർത്ത  navarasa maniratnam news  navarasa taser making video news  navarasa netflix anthology news  നവരസ മണിരത്‌നം വാർത്ത
നവരസ

ഹൈദരാബാദ്: കൊവിഡ് പ്രതിസന്ധിയിൽ പെട്ട തങ്ങളുടെ സഹപ്രവർത്തകർക്ക് കൈത്താങ്ങാവുകയാണ് തമിഴിൽ ഒരുങ്ങുന്ന 'നവരസ'യിലൂടെ. മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശും ചേർന്ന് നിർമിക്കുന്ന നെറ്റ്‌ഫ്ലിക്‌സ് ആന്തോളജി ചിത്രത്തിന്‍റെ ടീസർ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു.

നവരസയിലെ ഒൻപത് ചിത്രങ്ങളിലെ അഭിനേതാക്കളിലൂടെ ഒൻപത് വ്യത്യസ്‌ത ഭാവങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ടീസർ നിർമിച്ചത്. ബോൾട്ട് ഹൈസ്‌പീഡ് സിനിബോട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആന്തോളജിയുടെ ടീസർ പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണവും കരസ്ഥമാക്കി. ഇതിലെ പശ്ചാത്തലസംഗീതവും ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമുകളും അതിവേഗ മോണോക്രോം ഷോട്ടുകളും വളരെ വ്യത്യസ്‌തമായ ഒരു ടീസർ അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചതും.

  • " class="align-text-top noRightClick twitterSection" data="">

നവരസങ്ങളുമായി സൂര്യയും വിജയ് സേതുപതിയും പാർവതിയും രേവതിയും...

ഇപ്പോഴിതാ തരംഗമായ ടീസറിന്‍റെ പിന്നാമ്പുറക്കാഴ്‌ചകൾ ഉൾപ്പെടുത്തി മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സൂര്യ, വിജയ് സേതുപതി, ഗൗതം മേനോൻ, പ്രസന്ന, പാർവതി തിരുവോത്ത്, രേവതി, യോഗി ബാബു, ബോബി സിംഹ, പ്രകാശ് രാജ്, പ്രയാഗ മാർട്ടിൻ തുടങ്ങി ആന്തോളജിയിലെ വിവിധ താരങ്ങൾ വിവിധ ഭാവങ്ങൾ കാമറക്ക് മുൻപിൽ അവതരിപ്പിക്കുന്നതെങ്ങനെ എന്നാണ് ടീസർ മേക്കിങ് വീഡിയോയിൽ കാണിക്കുന്നത്.

More Read: എതിരിയും ഇൻമയും പായസവും ചേർന്ന 'നവരസ'; ഒമ്പത് രസങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ഓഗസ്റ്റ് ആറിനാണ് നവരസ നെറ്റ്‌ഫ്ലിക്‌സിലൂടെ റിലീസ് ചെയ്യുന്നത്. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം തുടങ്ങി ഒൻപത് രസങ്ങളാണ് ആന്തോളജിയിലെ ചിത്രങ്ങളുടെ പ്രമേയം.

40ലധികം അഭിനേതാക്കളും നൂറുകണക്കിന് സാങ്കേതിക പ്രവർത്തകരും ഒന്നിച്ച് ചേർന്ന് ഒരുക്കിയ നവരസ 190 രാജ്യങ്ങളിലായാണ് പ്രദർശനത്തിന് എത്തുന്നത്. താരങ്ങളും അണിയറപ്രവർത്തകരും ഒരു പ്രതിഫലവും വാങ്ങാതെയാണ് നവരസയിൽ പങ്കാളികളായതും.

ഗൗതം മേനോൻ, അരവിന്ദ് സ്വാമി, പ്രിയദര്‍ശന്‍, കാർത്തിക് നരേൻ, സർജുൻ, ബെജോയ് നമ്പ്യാർ, രതിന്ദ്രൻ പ്രസാദ്, വസന്ത്, കാർത്തിക് സുബ്ബരാജ് എന്നിവരാണ് നവരസയിലെ ഒൻപത് ചിത്രങ്ങളുടെ സംവിധായകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.