ETV Bharat / sitara

കവി വിഷ്‌ണുനാരായണൻ നമ്പൂതിരി അന്തരിച്ചു - poet malayalam vishnu narayanan namboothiri news latest

കവി വിഷ്‌ണുനാരായണൻ  Vishnunarayanan namboothiri  കവി വിഷ്‌ണുനാരായണൻ മരണം വാർത്ത  കവി മലയാളം പുതിയ വാർത്ത  പത്മശ്രീ കവി കവി വിഷ്‌ണുനാരായണൻ നമ്പൂതിരി വാർത്ത  poet malayalam vishnu narayanan namboothiri news latest  malayalam poet passed away news latest
കവി വിഷ്‌ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
author img

By

Published : Feb 25, 2021, 2:09 PM IST

Updated : Feb 25, 2021, 6:19 PM IST

14:06 February 25

അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

തിരുവനന്തപുരം തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം

തിരുവനന്തപുരം: പ്രമുഖ കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 2014ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ രണ്ടിനാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി ജനിച്ചത്.  കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്‍റ് ബ്രണ്ണൻ കോളജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളജ് അധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലി ചെയ്തു. യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും വകുപ്പ് അധ്യക്ഷനായാണ് പിരിഞ്ഞത്. 

 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷം അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, വള്ളത്തോൾ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യ എന്ന വികാരം, അതിർത്തിയിലേക്കൊരു യാത്ര, ആരണ്യകം, അപരാജിത, സ്വാതന്ത്ര്യത്തിലേക്ക് ഒരു ഗീതം തുടങ്ങിയവയാണ് പ്രധാന കൃതികൾ. ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിഷ്‌ണു നമ്പൂതിരിയുടെ മറ്റ് പ്രധാന കൃതികൾ

സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958), പ്രണയ ഗീതങ്ങൾ (1971), ഭൂമിഗീതങ്ങൾ (1978), ഇന്ത്യയെന്ന വികാരം (1979), മുഖമെവിടെ (1982), അപരാജിത (1984), ആരണ്യകം (1987), ഉജ്ജയിനിയിലെ രാപ്പകലുകൾ (1988),  ചാരുലത (2000).

എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (199‌4), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979‌), കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010), വയലാർ പുരസ്കാരം (2010), വള്ളത്തോൾ പുരസ്കാരം (2010), ഓടക്കുഴൽ അവാർഡ് (1983), മാതൃഭൂമി സാഹിത്യപുരസ്കാരം (2010),  പി സ്മാരക കവിതാ പുരസ്കാരം (2009) എന്നിവയാണ് സാഹിത്യകാരന്‍റെ സംഭാവനകൾക്ക് ലഭിച്ച പുരസ്കാരങ്ങൾ.  

പരിക്രമം, ശ്രീവല്ലി, രസക്കുടുക്ക, തുളസീ ദളങ്ങൾ, എന്‍റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം, കവിതയുടെ ഡിഎൻഎ, അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളും ഗാന്ധി: പുതിയ കാഴ്ചപ്പാടുകൾ, സസ്യലോകം, ഋതുസംഹാരം എന്നീ വിവർത്തനങ്ങളും രചിച്ചിട്ടുണ്ട്‌. കൂടാതെ പുതുമുദ്രകൾ, ദേശഭക്തികവിതകൾ, വനപർവ്വം, സ്വാതന്ത്ര്യസമര ഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികളുടെ ഷേക്സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്‌.

Last Updated : Feb 25, 2021, 6:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.