"ഇത്തവണ എന്‍റെ കൈകളിൽ ചുറ്റികയാണ്." രാക്ഷസൻ എന്ന സൈക്കോ ത്രില്ലറിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാൽ. രാക്ഷസനിൽ കാക്കിയും തോക്കുമായാണ് അദ്ദേഹം തിരശീലയിൽ എത്തിയതെങ്കിൽ അടുത്ത വരവ് ചുറ്റികയുമായാണ്. വിഷ്‌ണു വിശാൽ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് ടീസർ പുറത്തുവിട്ടു. മുരളി കാർത്തിക് സംവിധാനം ചെയ്യുന്ന 'മോഹൻദാസ്' പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ക്രൈം ത്രില്ലറാണെന്നാണ് ടീസർ നൽകുന്ന സൂചന.
-
Here's the TITLE ANNOUNCEMENT TEASER of my next, directed by @im_the_TWIST. This time the hammer is in my hands😉https://t.co/1Zm4ncdAHa@VVStudioz @24frps @SundaramurthyKS @editorKripa @turmericmediaTM
— VISHNU VISHAL - VV (@TheVishnuVishal) April 11, 2020 " class="align-text-top noRightClick twitterSection" data="
PS: Watch it on your laptop or TV, YouTube is restricted to 480P on 🤳now
">Here's the TITLE ANNOUNCEMENT TEASER of my next, directed by @im_the_TWIST. This time the hammer is in my hands😉https://t.co/1Zm4ncdAHa@VVStudioz @24frps @SundaramurthyKS @editorKripa @turmericmediaTM
— VISHNU VISHAL - VV (@TheVishnuVishal) April 11, 2020
PS: Watch it on your laptop or TV, YouTube is restricted to 480P on 🤳nowHere's the TITLE ANNOUNCEMENT TEASER of my next, directed by @im_the_TWIST. This time the hammer is in my hands😉https://t.co/1Zm4ncdAHa@VVStudioz @24frps @SundaramurthyKS @editorKripa @turmericmediaTM
— VISHNU VISHAL - VV (@TheVishnuVishal) April 11, 2020
PS: Watch it on your laptop or TV, YouTube is restricted to 480P on 🤳now
"ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളാണ് നിങ്ങളുടെ ഭാവി തീരുമാനിക്കുന്നത്," എന്ന മഹാത്‌മഗാന്ധിയുടെ സന്ദേശത്തിനൊപ്പം കൊവിഡിനെതിരെ വീട്ടിൽ സുരക്ഷിതരായി ഇരിക്കാനും ടീസറിന്‍റെ തുടക്കത്തിൽ നിർദേശം നൽകുന്നു. കൈയിൽ രക്തക്കറയും ചുറ്റികയുമായാണ് വിഷ്‌ണു വിശാൽ ടീസറിലെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ചുറ്റിക കൊണ്ട് ക്രൂരമായി മർദിക്കുന്ന പശ്ചാത്തലത്തിൽ വാ മൂടിയും ചെവി അടച്ചും കണ്ണ് പൊത്തിയുമിരിക്കുന്ന മൂന്ന് പ്രതിമകളെയും കാണിക്കുന്നുണ്ട്. പൊട്ടിച്ചിരിക്കുന്ന പശ്ചാത്തലശബ്‌ദത്തിനൊപ്പം പ്രതികാരമാണ് മോഹൻദാസിൽ പ്രമേയമാകുന്നതെന്ന സൂചനയും ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. സംവിധായകൻ മുരളി കാർത്തിക് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സുന്ദരമൂർത്തി കെ.എസ് ആണ്. വിഘ്‌നേഷ് രാജഗോപാലനാണ് ക്യാമറ. കൃപാകരൻ പുരുഷോത്തമൻ എഡിറ്റിങ്ങ് നിർവഹിക്കുന്നു. വിഷ്‌ണു വിശാലിന്‍റെ നിർമാണ കമ്പനിയായ വിവി സ്റ്റുഡിയോസിന്‍റെ ബാനറിൽ താരം തന്നെയാണ് മോഹൻദാസ് നിർമിക്കുന്നത്.