ETV Bharat / sitara

ബാലഭാസ്‌കറിന്‍റെ മരണം; സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സിബിഐ സമർപ്പിച്ച എഫ്ഐആർ ഫയലിൽ സ്വീകരിച്ചു. സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലും ഡ്രൈവർ അർജുനാണ് പ്രതി.

എഫ്.ഐ.ആർ കോടതി ഫയലിൽ സ്വീകരിച്ചു.  ബാലഭാസ്‌കറിന്‍റെ മരണം  സിബിഐ സമർപ്പിച്ച എഫ്ഐആർ  തിരുവനന്തപുരം  തേജസ്വനി  തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  Violinist Balabhaskar's death  court received CBI's FIR  thiruvananthapuram  thejaswini  driver arjun  balabhaskar CBI  thiruvananthapuram chief judicial magistrate court
സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു
author img

By

Published : Aug 3, 2020, 12:27 PM IST

തിരുവനന്തപുരം: വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്‍റേയും മകൾ തേജസ്വനിയുടെയും അപകടമരണത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കഴിഞ്ഞ ദിവസം സിബിഐ അന്വേഷണ സംഘം എഫ്ഐആർ സമർപ്പിച്ചത്. സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലും ഡ്രൈവർ അർജുൻ തന്നെയാണ് പ്രതി. ബാലഭാസ്‌കറിന്‍റെ മരണം അപകട മരണമാണോ, മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം സിബിഐ അന്വേഷിക്കുമെന്നും എസ്.പി നന്ദകുമാർ നായർ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു.

2018 സെപ്‌തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരിക്കേറ്റിരുന്നു. സെപ്‌തംബർ 25ന് മംഗലാപുരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ, അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടി കാട്ടി ബാലഭാസ്കറിന്‍റെ അച്ഛൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് കേസ് 2020 ജൂൺ 12ന് സിബിഐ ഏറ്റെടുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.