ജോസഫിന് ഇണയാവാനും തുണയാവാനും ഓകെ, പക്ഷേ കീഴ്‌പെട്ട് ജീവിക്കാന്‍ ലിന്‍റ തയ്യാറല്ല. താരവിവാഹമാണെന്ന് തോന്നിപ്പിക്കും വിധം സേവ് ദ ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'യുടെ പ്രൊമോഷൻ നടന്നത്. വ്യത്യസ്‌തമായ പ്രൊമോഷനിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിൽ നിന്നും രസകരമായൊരു ടീസറാണ് പുതുതായി റിലീസ് ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ശാന്തി ബാലകൃഷ്‌ണന്‍, അരുണ്‍ കുര്യന്‍, അലന്‍സിയര്‍, ടിനി ടോം, ശ്രിന്ദ, മധുപാല്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സഞ്ജു എസ്. ഉണ്ണിത്താന്‍ നിർമിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ ജോമോൻ തോമസും എഡിറ്റിങ്ങ് കാർത്തിക് ജോഗേഷുമാണ്. പ്രശാന്ത് പിള്ളയാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. ഈ മാസം 21ന് ചിത്രം പ്രദർശനത്തിനെത്തും.