ETV Bharat / sitara

വിജയ്‌യെ വളഞ്ഞ്‌ ജനക്കൂട്ടം; പോളിങ്‌ ഉദ്യോഗസ്ഥരോട്‌ മാപ്പ് പറഞ്ഞ്‌ വിജയ്‌

Vijay apologises for causing inconvenience: തമിഴ്‌നാട്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാനെത്തിയ വിജയ്‌യെ വളഞ്ഞ്‌ ജനക്കൂട്ടം. ബൂത്തിലെത്തിയ വിജയുടെ ഫോട്ടോയും വീഡിയോയും എടുക്കാനായാണ്‌ മാധ്യമപ്രവര്‍ത്തകരും ആരാധകരും താരത്തെ വളഞ്ഞത്‌.

വിജയ്‌യെ വളഞ്ഞ്‌ ജനക്കൂട്ടം  ഉദ്യോഗസ്ഥരോട്‌ മാപ്പു പറഞ്ഞ്‌ വിജയ്‌  Vijay apologises for causing inconvenience  വിജയ്‌ ക്ഷമ ചോദിക്കുന്ന വീഡിയോ  Vijay rides cycle to vote  Vijay in polling booth
വിജയ്‌യെ വളഞ്ഞ്‌ ജനക്കൂട്ടം; പോളിങ്‌ ഉദ്യോഗസ്ഥരോട്‌ മാപ്പു പറഞ്ഞ്‌ വിജയ്‌
author img

By

Published : Feb 19, 2022, 1:44 PM IST

Vijay apologises for causing inconvenience: തമിഴ്‌നാട്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാനെത്തിയ വിജയ്‌യെ വളഞ്ഞ്‌ ജനക്കൂട്ടം. ശനിയാഴ്‌ച രാവിലെയാണ് വോട്ടു ചെയ്യാനായി താരം പോളിങ്‌ ബൂത്തിലെത്തിയത്‌. ബൂത്തിലെത്തിയ വിജയുടെ ഫോട്ടോയും വീഡിയോയും എടുക്കാനായി മാധ്യമപ്രവര്‍ത്തകരും ആരാധകരും താരത്തെ വളഞ്ഞു.

Vijay in polling booth: താന്‍ കാരണം പോളിങ്‌ ബൂത്തില്‍ തിക്കും തിരക്കും അനുഭവപ്പെട്ടതില്‍ വിജയ്‌ പോളിങ്‌ ഉദ്യോഗസ്‌ഥരോട്‌ മാപ്പു പറഞ്ഞു. വിജയ്‌ ക്ഷമ ചോദിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വോട്ട്‌ ചെയ്യുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്‌.

  • தாம் வாக்களிக்க வந்த போது கூட்ட நெரிசல் ஏற்பட்டு மக்களுக்கு ஏற்பட்ட இடையூறுக்காக மன்னிப்பு கோரிய நடிகர் @actorvijay pic.twitter.com/AFVJ3kOaLb

    — Mathiyazhagan Arumugam (@Mathireporter) February 19, 2022 " class="align-text-top noRightClick twitterSection" data=" ">

സുരക്ഷ ജോലിക്കാര്‍ക്കൊപ്പമാണ് വിജയ്‌ പോളിങ്‌ ബൂത്തിലെത്തിയത്‌. കാക്കി കളര്‍ ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് താരം വോട്ടു രേഖപ്പെടുത്താന്‍ എത്തിയത്‌. വോട്ടു രേഖപ്പെടുത്തിയ താരം പെട്ടന്ന്‌ മടങ്ങുകയും ചെയ്‌തു.

വിജയ്‌യുടെ ഫാന്‍സ്‌ അസോസിയേഷനും 'വിജയ്‌ മക്കള്‍ ഇയക്കം' എന്ന പേരില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്‌. വ്യക്തമായ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന താരം വോട്ടു ചെയ്യാനുള്ള പരമാവധി അവസരം വിനിയോഗിക്കാറുണ്ട്‌.

Vijay rides cycle to vote: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സൈക്കിളിലാണ് താരം വോട്ടു ചെയ്യാനെത്തിയത്. സൈക്കിളില്‍ വോട്ട്‌ ചെയ്യാനത്തിയ താരം ദേശീയ തലത്തില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് താരം കാര്‍ ഒഴിവാക്കി സൈക്കിളിലെത്തിയത്‌ എന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ തിരക്കിലേക്ക്‌ കാര്‍ കൊണ്ടുവരുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാനാണ് സൈക്കിളിലെത്തിയതെന്നായിരുന്നു വിജയ്‌യുടെ പ്രതികരണം.

Also Read: 'വലിയ അവകാശവാദമങ്ങള്‍ ഒന്നുമില്ല... നന്ദി!' ഫേസ്‌ബുക്ക്‌ ലൈവില്‍ മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.