മാൻഹോൾ, സ്റ്റാൻഡ് അപ്പ് ചിത്രങ്ങൾക്ക് ശേഷം വിധു വിൻസന്‍റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'വൈറൽ സെബി' എന്ന ടൈറ്റിലിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ മഞ്ജു വാര്യരും ഫഹദ് ഫാസിലും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്‌തു.
കാർ മിററിൽ രണ്ടു കണ്ണുകൾ മാത്രം കാണിച്ച് ആകാംക്ഷയുണർത്തുന്ന പോസ്റ്ററാണ് വൈറൽ സെബിയുടേത്. 'റൈഡ്, ഷെയർ ആൻഡ് സബ്‌സ്ക്രൈബ്' എന്ന ടാഗ്‌ലൈനും പോസ്റ്ററിൽ കാണിച്ചിരിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
സംസ്ഥാന സർക്കാരിന്‍റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ അഭിനേത്രിയും കേരള ചലച്ചിത്ര അക്കാദമിയുടെ മുൻ ഡെപ്യൂട്ടി ഡയറക്‌ടറുമായ സജിത മഠത്തിൽ ആണ് വൈറൽ സെബിയുടെ തിരക്കഥയിൽ പങ്കാളിയാകുന്നത്. സജിത മഠത്തിലിനൊപ്പം ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആനന്ദ് ഹരിദാസ് ആണ്.
Also Read: ഈശോയ്‌ക്കും കേശുവിനും ശേഷം നാദിർഷയുടെ മറ്റൊരു ചിത്രം
ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബാദുഷയും മഞ്‌ജു ബാദുഷയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാൻഹോൾ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായികക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസന്‍റ്, മലയാളസിനിമാ സംവിധാനത്തിൽ ഈ നേട്ടം കൈവരിച്ച ആദ്യ വനിത കൂടിയാണ്.