ETV Bharat / sitara

അജുവും ഷാനും ചേർന്ന് പാടിയ ഗാനം, ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍റെ സിനിമ

author img

By

Published : Mar 1, 2020, 12:18 PM IST

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്നതിന് ദേശീയ റെക്കോർഡ് ജേതാവ് കൂടിയാണ് 'കൊളംബിയൻ അക്കാഡമി'യുടെ സംവിധായകൻ മാസ്റ്റർ ആഷിക് ജിനു.

Colombian Academy  Colombian Academy song  Aju varghese  shan rahman  aju and shaan rahman song  master aashik jinu  അജുവും ഷാനും ചേർന്ന് പാടിയ ഗാനം  ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ  കൊളംബിയൻ അക്കാഡമി  കൊളംബിയൻ അക്കാഡമി ഗാനം  മാസ്റ്റർ ആഷിക് ജിനു  അജു വർഗീസും ഷാൻ റഹ്‌മാനും  അജു വർഗീസ് ഷാൻ റഹ്‌മാൻ
കൊളംബിയൻ അക്കാഡമി

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിലൊരാൾ, മാസ്റ്റർ ആഷിക് ജിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൊളംബിയൻ അക്കാഡമി'. അജു വർഗീസും ഷാൻ റഹ്‌മാനും ചേർന്നാലപിച്ച ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കി. നടൻ മോഹൻലാലാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്‌തത്.

  • " class="align-text-top noRightClick twitterSection" data="">

ലഹരിയിൽ ആടിത്തിമർക്കുന്ന യുവത്വമാണ് ഗാനരംഗത്തുള്ളത്. "ലഹരി..." എന്ന് തുടങ്ങുന്ന ഗാനം ഒറ്റഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്നു. കൂടാതെ, എ സിങ്കിൾ ടേക്ക് മൂവി എന്ന ഹാഷ്‌ടാഗോട് കൂടിയാണ് ചിത്രം പുറത്തിറക്കുന്നത്. ശ്രീജിത്ത് രാജേന്ദ്രന്‍റെ വരികൾക്ക് അലോഷ്യ പീറ്ററാണ് ഈണം പകർന്നിരിക്കുന്നത്. മാസ്റ്റർ ആഷിക് ജിനു തന്‍റെ പത്താം വയസിൽ സംവിധാനം ചെയ്‌ത പീടിക എന്ന ആറ് മിനിറ്റ് ദൈർഘ്യം മാത്രമുള്ള ചിത്രം വലിയ വിജയമായിരുന്നു. ഇതിന് പുറമെ, ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായകൻ എന്നതിന് ആഷിക് ജിനു യു.ആർ.എഫ്‌ നാഷണൽ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

എസ്. ഷംനാദ് ക്യമറയും ഗൗതം നന്ദു എഡിറ്റിങ്ങും നിർവഹിക്കുന്നു. മസ്‌കറ്റ് മൂവി മേക്കേഴ്‌സിന്‍റെ ബാനറിൽ അൻവർ സാദത്ത്, മൊയ്‌ദീൻ ഷിറാസ്, അനൂപ് ആർ. നിയാർ, ജസീം സലീം എന്നിവർ ചേർന്ന് കൊളംബിയൻ അക്കാഡമി നിർമിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.