ചെന്നൈ: ഒഎന്‍വി സാഹിത്യ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്നും തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു പിന്മാറി. പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. കൂടാതെ മൂന്ന് ലക്ഷം രൂപ അദ്ദേഹം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറി.
പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയും കെ.ആര്‍ മീര അടക്കമുള്ളവരും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. വൈരമുത്തു മീടു ആരോപണം നേരിടുന്ന സാഹചര്യത്തിലായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. സമൂഹമാധ്യമങ്ങളിലടക്കം വിമർശനങ്ങൾ കടുത്തതോടെ പുരസ്‌കാരം നൽകിയ കാര്യം പുനപരിശോധിക്കുമെന്ന് ഒഎൻവി കൾചറൽ അക്കാദമി വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വൈരമുത്തു തന്‍റെ തീരുമാനം അറിയച്ചത്.
Also read: മലയാള സിനിമയിലെ ഫ്രീക്കന് പിറന്നാള്‍ ആശംസിച്ച് താരങ്ങള്‍