ETV Bharat / sitara

'ഉറപ്പാണ് കേരളം', സിതാരയുടെ ശബ്ദത്തിൽ എൽഡിഎഫിന്‍റെ പ്രചാരണഗാനം - എൽഡിഎഫിന്‍റെ പ്രചാരണഗാനം പുതിയ വാർത്ത

സിതാര കൃഷ്‌ണകുമാർ സംഗീതസംവിധാനം ചെയ്‌ത് ആലപിച്ച ഗാനം സംസ്ഥാന സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്.

sithara krishnakumar song latest news  ldf official campaign song sithara latest news  urappanu keralam song election latest news  sithara ldf song latest news  ഉറപ്പാണ് കേരളം എൽഡിഎഫ് ഗാനം വാർത്ത  സിതാരയുടെ ശബ്ദം എൽഡിഎഫ് വാർത്ത  എൽഡിഎഫിന്‍റെ പ്രചാരണഗാനം പുതിയ വാർത്ത  നിയമസഭ തെരഞ്ഞെടുപ്പ് 2021 വാർത്ത
സിതാരയുടെ ശബ്ദത്തിൽ എൽഡിഎഫിന്‍റെ പ്രചാരണഗാനം
author img

By

Published : Mar 17, 2021, 4:07 PM IST

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള എൽഡിഎഫിന്‍റെ പ്രചാരണഗാനം പുറത്തിറങ്ങി. മലയാളത്തിന്‍റെ പ്രിയഗായിക സിതാര കൃഷ്‌ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരയണന്‍റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും സിതാര തന്നെയാണ്.

  • " class="align-text-top noRightClick twitterSection" data="">

അജൻ ആർ.എസാണ് ഉറപ്പാണ് കേരളം എന്ന പ്രചാരണഗാനത്തിന്‍റെ സംവിധായകൻ. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്‍റെ വികസന പദ്ധതികളും പ്രളയം, നിപ്പ, കൊവിഡ് തുടങ്ങിയ ദുർഘടഘട്ടങ്ങളിലെ ഇടത് സർക്കാരിന്‍റെ സജീവപ്രവർത്തനങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്. ലോക്ക് ഡൗണിനിടയിലും പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ ഇടതുപക്ഷ ഭരണം ഇനിയുമെത്തണമെന്നും ഗാനത്തിൽ പറയുന്നു.

വിപിൻ ചന്ദ്രനാണ് കഴിഞ്ഞ അഞ്ച് വർഷത്തെ കേരളത്തിലൂടെ കാമറ ചലിപ്പിക്കുന്നത്. ആൽബി നടരാജ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. വണ്ടര്‍വാള്‍ മീഡിയയാണ് ഉറപ്പാണ് കേരളത്തിന്‍റെ ദൃശ്യാവിഷ്‌കാരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.