ETV Bharat / sitara

'എന്‍റെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റാകാന്‍ കാരണം ലാല്‍': ഉണ്ണി മേനോന്‍ - Unni Menon song in Monster:

Unni Menon about Mohanlal: താന്‍ പാടിയ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റാകാന്‍ കാരണം മോഹന്‍ലാല്‍ എന്ന്‌ ഉണ്ണി മേനോന്‍. മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മോണ്‍സ്‌റ്റ'റിലും ഉണ്ണി മേനോന്‍ പാടുന്നുണ്ട്‌.

Unni Menon about Mohanlal  'എന്‍റെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റാകാന്‍ കാരണം ലാല്‍'  Unni Menon song in Monster:  Once again Vysakh Mohanlal teamup
'എന്‍റെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റാകാന്‍ കാരണം ലാല്‍': ഉണ്ണി മേനോന്‍
author img

By

Published : Jan 24, 2022, 2:48 PM IST

Unni Menon song in Monster: താന്‍ പാടിയ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റാകാന്‍ കാരണം മോഹന്‍ലാല്‍ ആണെന്ന്‌ ഗായകന്‍ ഉണ്ണി മേനോന്‍. മോഹന്‍ലാലിന്‍റെ പല ചിത്രങ്ങളിലും ഉണ്ണി മേനോന്‍ ശബ്‌ദം നല്‍കിയിട്ടുണ്ട്‌. മോഹന്‍ലാലിന്‍റെ പുതിയ ചിത്രങ്ങളിലൊന്നായ 'മോണ്‍സ്‌റ്റ'റിലും ഉണ്ണി മേനോന്‍ ഗാനം ആലപിക്കുന്നുണ്ട്‌.

  • " class="align-text-top noRightClick twitterSection" data="">

ഈ സാഹചര്യത്തിലാണ് താന്‍ പാടിയ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായതിന് പിന്നില്‍ മോഹന്‍ലാല്‍ ആണെന്ന വെളിപ്പെടുത്തലുമായി ഉണ്ണി മേനോന്‍ രംഗത്തെത്തിയിരിക്കുന്നത്‌.

Unni Menon about Mohanlal: 'നാല് പതിറ്റാണ്ടിലേറെയായി ഈ നടനവിസ്‌മയം നമ്മുടെ മനസ്സുകളിലേക്ക് കയറിക്കൂടിയിട്ട്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും, ആദരവും നിറഞ്ഞ മനസ്സോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാനെനിക്കാവില്ല. നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേൽ അദ്ദേഹത്തിൽ ജ്വലിച്ചു നിൽക്കുന്നു.

ഞാൻ പാടിയ പല പാട്ടുകളും ഒരു സൂപ്പർ ഹിറ്റ് ആയി മാറിയതിന്‍റെ പുറകിൽ ആ സിനിമകളിലെ ലാലിന്‍റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ട്. ഈ അടുത്തയിടെ കൊച്ചിയിൽ വെച്ച് 'മോൺസ്‌റ്റർ' എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ലാൽ എന്നെ ക്ഷണിച്ചത്‌. എന്നോടൊപ്പം എന്‍റെ പ്രിയ സുഹൃത്ത്‌ ശരത് കുമാറും ഉണ്ടായിരുന്നു.

സിനിമയുടെ കോസ്‌റ്റ്യൂമിലും, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ആയിരുന്നിട്ടു പോലും രണ്ട് മണിക്കൂറോളം ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ചു. ആ സമയമത്രയും ഞങ്ങളെ വളരെ കംഫര്‍ട്ടബിളാക്കി വയ്ക്കാൻ ലാൽ കാണിച്ച പ്രത്യേക ശ്രദ്ധ അദ്ദേഹത്തിന്‍റെ സ്വഭാവത്തിലെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

അവിടെ വച്ച് ശ്രീ ആന്‍റണി പെരുമ്പാവൂരിനെയും, ചിത്രത്തിന്‍റെ സംവിധായകൻ ശ്രീ വൈശാഖിനെയും പരിചയപ്പെടാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നു.

വീണ്ടും കാണാമെന്ന് പറഞ്ഞു നിറഞ്ഞ മനസ്സോടെ യാത്ര ചോദിക്കവേ ഒരു നല്ല സായാഹ്നത്തിന്‍റെ ഓർമ്മക്കുറിപ്പായി എടുത്ത ഫോട്ടോ ആണിത്. ഏറെ സന്തോഷത്തോടെ ഇത് നിങ്ങൾക്കായി ഇവിടെ പങ്കുവെയ്ക്കട്ടെ.... ലാലിന് ഒരിക്കൽ കൂടി എന്‍റെ സ്നേഹാദരങ്ങൾ.' -ഉണ്ണി മേനോന്‍ കുറിച്ചു.

Once again Vysakh Mohanlal teamup: ബ്ലോക്‌ബ്ലസ്‌റ്റര്‍ ചിത്രം പുലിമുരുകന്‌ ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'മോണ്‍സ്‌റ്റര്‍'. മലയാള സിനിമ ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'പുലിമുരുകന്‍'. അതുകൊണ്ട്‌ തന്നെ 'മോണ്‍സ്‌റ്റ'റിലും പ്രേക്ഷകര്‍ക്ക്‌ പ്രതീക്ഷകളേറെയാണ്.. പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണ് 'മോണ്‍സ്‌റ്റര്‍'.

Also Read: പരാതി വ്യാജം; മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത്‌ വെട്ടിയാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.