ETV Bharat / sitara

Trisha Tests Covid Positive | 'വേദനാജനകമായ ഒരാഴ്‌ച' ; കൊവിഡിന്‍റെ പിടിയിലെന്ന് തൃഷ - തൃഷയ്‌ക്ക്‌ കൊവിഡ്‌ പോസിറ്റീവ്

Trisha tests covid positive | തനിക്ക് കൊവിഡ്‌ ആണെന്ന വിവരം തൃഷ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്

Trisha tests positive for Covid 19  Trisha tests covid positive  തൃഷയ്‌ക്ക്‌ കൊവിഡ്‌ പോസിറ്റീവ്  Trisha had a harrowing week
Trisha tests covid positive: 'വേദനാജനകമായ ഒരാഴ്‌ച ആയിരുന്നു'; തൃഷയ്‌ക്ക്‌ കൊവിഡ്‌ പോസിറ്റീവ്
author img

By

Published : Jan 8, 2022, 1:16 PM IST

Trisha tests positive for Covid 19: തെന്നിന്ത്യന്‍ താര സുന്ദരി തൃഷയ്‌ക്ക് കൊവിഡ്‌. നടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. എല്ലാ രോഗ ലക്ഷണങ്ങളും തന്നില്‍ പ്രകടമായിരുന്നുവെന്നും വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നുവെന്നും താരം കുറിച്ചു. സുഖം പ്രാപിക്കുന്നുവെന്നും കൊറോണ ടെസ്‌റ്റ്‌ നെഗറ്റീവ് ആയാല്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും തൃഷ പറഞ്ഞു.

Trisha tests covid positive : കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്‍റെ വെബ് സീരീസായ 'ബൃന്ദ'യുടെ ചിത്രീകരണ തിരക്കിലായിരുന്നു തൃഷ. ഈ പുതുവര്‍ഷം ആഘോഷിക്കാന്‍ രഹസ്യമായൊരിടത്തേയ്‌ക്ക്‌ പോയി എന്നായിരുന്നു താരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നിര്‍ഭാഗ്യവശാല്‍ കൊവിഡ്‌ പോസിറ്റീവായ തൃഷ ഐസൊലോഷനില്‍ കഴിയുകയാണിപ്പോള്‍. തനിക്കുണ്ടായ ദുരനുഭവം തൃഷ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവയ്‌ക്കുകയായിരുന്നു.

Trisha had a harrowing week: തനിക്ക്‌ കൊവിഡ്‌ പോസിറ്റീവായ വിവരം താരം ജനുവരി ഏഴിനാണ് ആരാധകരുമായി പങ്കുവച്ചത്. 'എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും കൊവിഡ്‌ പോസിറ്റീവായി. പുതുവര്‍ഷത്തിന് തൊട്ടുമുമ്പാണ് കൊവിഡ്‌ പിടിപെടുന്നത്. എന്നില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു! ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ആഴ്‌ചകളിലൊന്നായിരുന്നു.

ഞാനിപ്പോള്‍ സുഖം പ്രാപിക്കുകയാണ്. വാക്‌സിനേഷൻ എടുത്തത്‌ നന്നായി. എല്ലാവരും വാക്‌സിനേഷന്‍ എടുക്കണമെന്നും മാസ്‌ക്‌ ധരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. എത്രയും വേഗം തന്നെ സുഖം പ്രാപിക്കുകയും തിരിച്ച് വീട്ടിലേയ്‌ക്ക്‌ പോകുകയും ചെയ്യും. എന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനകള്‍ക്കും നന്ദി.' -തൃഷ കുറിച്ചു.

Also Read: 'രണ്ടുമാസം വിട്ടുനില്‍ക്കേണ്ടി വന്നു' ; കൊവിഡ്‌ ദിനങ്ങളെ കുറിച്ച്‌ ദീപിക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.