ETV Bharat / sitara

കൊവിഡ് 19; 'കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്' റിലീസ് മാറ്റി

കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് ടൊവിനോ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെക്കുന്നത്.

author img

By

Published : Mar 9, 2020, 7:49 PM IST

Tovino Thomas  കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്  ടൊവിനോ തോമസ്  കൊവിഡ് 19  Kilometers And Kilometers  Kilometers And Kilometers release  corona  covid 19 film postponed  tovino film post poned
കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്

ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സിന്‍റെ റിലീസ് മാറ്റി. കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് റിലീസ് നീട്ടി വക്കുന്നതെന്ന് ടൊവിനോ തോമസ് തന്‍റെ ഫേസ്‌ബുക്കിൽ പേജിലൂടെ അറിയിച്ചു. നിപ്പയെ തോൽപിച്ച നമ്മൾ കൊവിഡ് 19നെയും അതിജീവിക്കുമെന്നും അതിനായി സർക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നിർദേശങ്ങൾ പാലിക്കാമെന്നും ടൊവിനോ പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

"കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ - “കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്"-ന്‍റെ റിലീസ് മാറ്റി വയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്‌നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും മാർഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം..

നിങ്ങളുടെ സ്വന്തം, ടൊവീനോ തോമസ്," അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ അണിയറപ്രവർത്തകരുടെ തീരുമാനത്തെ ആരാധകരും സ്വാഗതം ചെയ്‌തു. ടൊവിനോയുടെ ചിത്രങ്ങൾ റിലീസിനെത്തുന്നതിന് മുമ്പ് പ്രളയം, നിപ്പ, കൊവിഡ്- 19 പോലുള്ള ദുരന്തങ്ങൾ ഉണ്ടാകാറുണ്ട് എന്ന തരത്തിലുള്ള ട്രോളുകളും പോസ്റ്റിന് മറുപടിയായി ലഭിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.