ഗോദയ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ മോഷൻ പോസ്റ്റർ പുറത്ത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരുക്കുന്ന ചിത്രം ഓണം റിലീസായി പ്രദർശനത്തിനെത്തുമെന്ന് മോഷന്‍ പോസ്റ്റർ പങ്കുവെച്ച് ടൊവിനോ കുറിച്ചു.
ടൊവിനോ തോമസിന് സൂപ്പർ ഹീറോ പരിവേഷമാണ് സിനിമയില്‍. സ്‌പൈഡർമാൻ ഗെറ്റപ്പിലാണ് പോസ്റ്ററിൽ ടൊവിനോ. മലയാളത്തിന് പുറമെ തമിഴിലും ഇംഗ്ലീഷിലും മിന്നൽ മുരളി എന്ന പേരിലാണ് സിനിമ. ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നീ പേരുകളിലാണെത്തുക.
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥ. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ലിവിങ്സ്റ്റൺ മാത്യുവാണ്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. നെറ്റ്ഫ്ളിക്സാണ് ഡിജിറ്റൽ റിലീസ് സ്വന്തമാക്കിയിരിക്കുന്നത്.