ലോസ്ആഞ്ചലസ്: ഹോളിവുഡ് നടനും ഓസ്കാര്‍ ജേതാവുമായ ടോം ഹാങ്ക്സിനും ഭാര്യ ഭാര്യ റിത വില്‍സണും കൊവിഡ് 19. പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി താരം തന്‍റെ ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയില്‍ എത്തിയതായിരുന്നു ടോം ഹാങ്ക്സും ഭാര്യയും. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്ക് വിധേയമായപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്ന് 63കാരനായ താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണെന്നും താരം പറഞ്ഞു. അമേരിക്കന്‍ ഗായകന്‍ ഈവസ് പ്രിസ്ലീയുടെ ആത്മകഥ വിഷയമാക്കുന്ന വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് ടോം ഹാങ്ക്സ്. നേരത്തെ ഈവസ് പ്രിസ്ലീ ലൊക്കേഷനില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും ഇയാളെ മാറ്റിനിര്‍ത്തിയെന്നും വാര്‍ണര്‍ ബ്രദേഴ്സ് പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നു.
- — Tom Hanks (@tomhanks) March 12, 2020 " class="align-text-top noRightClick twitterSection" data="
— Tom Hanks (@tomhanks) March 12, 2020
">— Tom Hanks (@tomhanks) March 12, 2020
ടെലിവിഷൻ പരമ്പരകളിലും ഹാസ്യ കുടുംബ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്താണ് ടോം ഹാങ്ക്സ് അഭിനയജീവിതം ആരംഭിച്ചത്. ഫിലഡെൽഫിയ, ഫോറസ്റ്റ് ഗമ്പ്, അപ്പോളോ 13, സേവിങ് പ്രൈവറ്റ് റയൻ, റോഡ് റ്റു പെർഡിഷൻ, ടോയ് സ്റ്റോറി, കാസ്റ്റ് എവേ എന്നിയാണ് പ്രധാന സിനിമകൾ. തുടര്‍ച്ചയായി രണ്ട് വര്‍ഷം മികച്ച നടനുള്ള ഓസ്കാറും ടോം ഹാങ്ക്സിന് ലഭിച്ചിട്ടുണ്ട്.