ബൈക്കപകടത്തിൽ പെട്ട തെലുങ്ക് നടൻ സായ് ധരം തേജിന്‍റെ ആരോഗ്യനില തൃപ്‌തികരം. നടൻ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്. സായ്‌യുടെ അവയവങ്ങളെല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും സൂക്ഷ്‌മ നിരീക്ഷണത്തിനും പരിശോധനയ്‌ക്കുമായി അദ്ദേഹം ഐസിയുവിൽ തന്നെ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ബൈക്ക് തെന്നി മാറി അപകടം; സാരമായ പരിക്കില്ലെന്ന് ആശുപത്രി അധികൃതർ
ഹൈദരാബാദിലെ മാധാപൂറിൽ വച്ച് വെള്ളിയാഴ്‌ച രാത്രി 8.30നാണ് അപകടമുണ്ടായത്. പ്രശസ്‍ത ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകുമ്പോൾ വാഹനം തെന്നിമാറി സായ് റോഡിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് അബോധാവസ്ഥയിലായ താരത്തെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെന്നാണ് റിപ്പോർട്ട്. ശേഷം നടനെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ താരത്തിന്‍റെ തലച്ചോറിനോ, നട്ടെല്ലിനോ, മറ്റ് അവയവങ്ങൾക്കോ സാരമായ പരുക്കേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Also Read: പി.വി സിന്ധുവിന് തെലുങ്ക് സിനിമാലോകത്തിന്‍റെ ആദരം ; വീഡിയോ പങ്കുവച്ച് ചിരഞ്ജീവി
ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് ഗുരുതമായ പരുക്കേൽക്കാതിരുന്നത്. താരം മദ്യപിച്ചിരുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ റായ്‌ദുർഗ് പൊലീസ് നടനെതിരെ കേസെടുത്തു.
സൂപ്പർതാരം ചിരഞ്ജീവിയുടെ അനന്തിരവനാണ് സായ് ധരം തേജ്. തെലുങ്കിലെ പ്രമുഖ യുവനടന്മാരായ രാം ചരണും വരുൺ തേജും അദ്ദേഹത്തിന്‍റെ ബന്ധുക്കളാണ്. അപകട വിവരം അറിഞ്ഞ് പവൻ കല്യാൺ, സുദീപ് കിഷൻ, വൈഷ്‌ണവ് തേജ്, വരുൺ തേജ്, നിഹാരിക, ചിരഞ്ജീവിയുടെ ഭാര്യ സുരേഖ, പ്രകാശ് രാജ് തുടങ്ങിയവർ ആശുപത്രിയിൽ എത്തിച്ചേർന്നു.
![തെലുങ്ക് യുവനടൻ സായ് ധരം തേജ് പുതിയ വാർത്ത സായ് ധരം തേജ് നടൻ വാർത്ത തെലുങ്ക് സായ് ധരം തേജ് അപകടം പുതിയ വാർത്ത sai dharam tej medically stable enws update sai dharam tej road accident news update malayalam sai dharam tej bike accident news latest സായ് ധരം തേജ് ബൈക്ക് അപകടം വാർത്ത ചിരഞ്‌ജീവി സായ് ധരം തേജ് വാർത്ത ആരോഗ്യനില തൃപ്‌തികരം സായ് ധരം തേജ് വാർത്ത sai dharam tej stable hyderabad news chiranjeevi nephew accident latest news sai dharam tej accident news update](https://etvbharatimages.akamaized.net/etvbharat/prod-images/13032205_sai.jpg)
2014ലാണ് സായ് ധരം തേജ് സിനിമയിലേക്കെത്തുന്നത്. നിരവധി തെലുങ്ക് ചിത്രങ്ങളിൽ നായകനായ നടൻ അടുത്തിടെ റിപ്പബ്ലിക് എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലായിരുന്നു. ചിത്രീകരണം ഇല്ലാത്ത സമയത്ത് ബൈക്ക് റൈഡിങ്, സായ്‌യുടെ ഇഷ്‌ടവിനോദമാണ്.