ലണ്ടന്‍: 'ടിങ്കർ ടെയ്‌ലർ സോൾജിയർ സ്പൈ' എഴുത്തുകാരന്‍ ജോൺ ലെ കാരെ അന്തരിച്ചു. 89 വയസായിരുന്നു. ഇംഗ്ലണ്ട് കോണ്‍വാളിലായിരുന്നു അന്ത്യം. കർട്ടിസ് ബ്രൗൺ ഗ്രൂപ്പാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ന്യുമോണിയ ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു. ആറ് പതിറ്റാണ്ട് കാലമായി പതിപ്പുകള്‍ ഏറ്റവും അധികം വിറ്റ് പോകുന്ന എഴുത്തുകാരുടെ പട്ടികയില്‍ ജോൺ ലെ കാരെയുടെ പേരും ഉള്‍പ്പെടും. 1963ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ നോവലായ ദി സ്പൈ ഹു കെയ്ം ഇൻ ഫ്രം ദി കോൾഡിന്‍റെ പ്രസിദ്ധീകരണത്തിലൂടെയാണ് അദ്ദേഹം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ബ്രിട്ടീഷ് ഇന്‍റലിജൻസ് സർവീസസിൽ പ്രവർത്തിച്ച സമയത്തെ അദ്ദേഹത്തിന്‍റെ രഹസ്യജീവിതത്തിന്‍റെ പരസ്യമായ വെളിപ്പെടുത്തലായിരുന്നു 'ദി സ്പൈ ഹു കെയ്ം ഇൻ ഫ്രം ദി കോൾഡ്'. ദി ലുക്കിങ് ഗ്ലാസ് വാര്‍, ടിങ്കര്‍ ടെയ്ലര്‍ സോള്‍ജിയര്‍ സ്പൈ, സ്മൈലീസ് പീപ്പിള്‍, ദി ലിറ്റില്‍ ഡ്രമ്മര്‍ ഗേള്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.
'ടിങ്കർ ടെയ്‌ലർ സോൾജിയർ സ്പൈ' എഴുത്തുകാരൻ ജോൺ ലെ കാരെ അന്തരിച്ചു - ടിങ്കർ ടെയ്‌ലർ സോൾജിയർ സ്പൈ
ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ആറ് പതിറ്റാണ്ട് കാലമായി ഏറ്റവും അധികം പതിപ്പുകള്‍ വിറ്റ് പോകുന്ന എഴുത്തുകാരുടെ പട്ടികയില്‍ ജോൺ ലെ കാരെയുടെ പേരും ഉള്‍പ്പെടും