തനിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്ക് ചുട്ടമറുപടി നല്‍കി നടി ശ്രുതി ഹാസൻ. മൂന്ന് ദിവസങ്ങൾക്കുള്ളിൽ എടുത്ത തന്‍റെ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു വിമര്‍ശകര്‍ക്ക് താരം മറുപടി നല്‍കിയത്. കുറച്ച് ദിവസം മുമ്പ് ശ്രുതി തന്‍റെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. വളരെയധികം മെലിഞ്ഞുപോയെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റുചിലർ ബോഡി ഷെയ്മിങ് നടത്തുകയും പരിഹസിക്കുകയും ചെയ്തു. പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന്‍റെ പേരിലും താരത്തിനെതിരെ കടുത്ത പരിഹാസമാണ് ചിലര്‍ നടത്തിയത്. ഇതിനെല്ലാമുള്ള മറുപടിയായാണ് ശ്രുതി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല താനെന്നും താൻ മെലിഞ്ഞിരിക്കുകയാണോ തടിച്ചിരിക്കുകയാണോ എന്ന് അഭിപ്രായപ്പെടേണ്ട ആവശ്യമില്ലെന്നും ശ്രുതി തന്‍റെ പോസ്റ്റിൽ കുറിച്ചു. താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്നും അത് താന്‍ എവിടെയും നിഷേധിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
'ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് അവരുമായി ബന്ധപ്പെടുത്താന്‍ സാധിച്ചേക്കും. മറ്റൊരാളെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു... ഇതെന്‍റെ ജീവിതമാണ് ഇതെന്‍റെ മുഖമാണ്... ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്... അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ അതിന് പ്രചാരണം നല്‍കിയോ? അല്ലെങ്കില്‍ ഞാനതിന് എതിരേ സംസാരിച്ചുവോ? ഇങ്ങനെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.... നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാല്‍ മാറ്റങ്ങളും ചലനങ്ങളും അംഗീകരിക്കാന്‍ പഠിക്കുകയെന്നതാണ്. സന്തോഷിക്കൂ.... സ്‌നേഹം പ്രചരിപ്പിക്കൂ..എന്നും' ശ്രുതി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
2009ൽ പുറത്തിറങ്ങിയ ലക്ക് എന്ന് ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രുതി ഹാസൻ അഭിനയ ലോകത്ത് എത്തുന്നത്. നടൻ കമൽ ഹാസന്‍റെ മകള്‍ കൂടിയായ ശ്രുതി മികച്ച ഗായികയുമാണ്. സംഗീത സംവിധായിക, ഡിസ്കോഗ്രഫി എന്നീ മേഖലയിൽ കഴിവുതെളിയിച്ച ശ്രുതി തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ പാടിയിട്ടുണ്ട്.