സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തി ഏവരുടെയും സ്നേഹം നേടിയ സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്‍റെ ജീവിതം സിനിമയാകുന്നു. രാജസേനനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അഭയ കേസിൽ ജോമോന്‍ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്‍റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം. നാല് മാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയിലാണ് ജോമോൻ രാജസേനനുമായി സമ്മത കരാർ വ്യവസ്ഥ വെച്ചിട്ടുള്ളത്.
സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നീണ്ട 28 വർഷങ്ങൾ കേസിൽ സിസ്റ്റർ അഭയക്ക് നീതി ലഭിക്കാൻ വേണ്ടി ജോമോൻ പ്രയത്‌നിച്ചു. 2020 ഡിസംബറിൽ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ കേസിന്‍റെ ഓരോ ചെറിയ കാര്യങ്ങളിലും അദ്ദേഹം ഇടപെടലുകൾ നടത്തിയിരുന്നു.