ETV Bharat / sitara

മാസ്റ്റര്‍ തിയേറ്ററുകളിലേക്ക് തന്നെ, പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചു - ലോകേഷ് കനകരാജ് ചിത്രങ്ങള്‍

കൊവിഡും ലോക്ക് ഡൗണും പിടിമുറുക്കിയതോടെ ചിത്രം തിയേറ്ററുകള്‍ ഒഴിവാക്കി ഒടിടി പ്ലാറ്റ് ഫോമില്‍ എത്തുമെന്നതടക്കമുള്ള വാര്‍ത്തകള്‍ വന്നിരുന്നു

tamil movie master Post-production has begun  മാസ്റ്റര്‍ തിയേറ്ററുകളിലേക്ക്  ഒടിടി പ്ലാറ്റ് ഫോം വാര്‍ത്തകള്‍  മാസ്റ്റര്‍ സിനിമ വാര്‍ത്തകള്‍  ദളപതി വിജയ് സിനിമകള്‍  തമിഴ് ചിത്രം മാസ്റ്റര്‍  ലോകേഷ് കനകരാജ് ചിത്രങ്ങള്‍  thalapathy vijay latest news
മാസ്റ്റര്‍ തിയേറ്ററുകളിലേക്ക് തന്നെ, പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചു
author img

By

Published : May 17, 2020, 8:27 PM IST

ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം മാസ്റ്റര്‍. കൊവിഡും ലോക്ക് ഡൗണും പിടിമുറുക്കിയതോടെ ചിത്രം തിയേറ്ററുകള്‍ ഒഴിവാക്കി ഒടിടി പ്ലാറ്റ് ഫോമില്‍ എത്തുമെന്നതടക്കമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്നും ചിത്രം തിയേറ്ററുകളില്‍ തന്നെയായിരിക്കും ആദ്യം എത്തുകയെന്നും അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജ്. മാസ്റ്ററിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായും സംവിധായകന്‍ അറിയിച്ചു.

വിജയ് കോളജ് അധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ ദളപതിയുടെ വില്ലന്‍. മാളവിക മോഹനാണ് നായിക. ചിത്രത്തിലെ ഇതുവരെ ഇറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും വലിയ ഹിറ്റായിരുന്നു. ഏപ്രിലിലാണ് ചിത്രത്തിന്‍റെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് കൊവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. എക്സ് ബി ക്രിയേറ്ററിന്‍റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ് ചിത്രത്തിന്‍റെ നിര്‍മാണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.