അച്ഛന്‍ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമാ മേഖലയില്‍ ശ്രദ്ധേയനായ നടന്‍ ആര്‍.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു. 84 വയസായിരുന്നു. വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. നൂറിലധികം തമിഴ് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1982ല്‍ റിലീസ് ചെയ്‌ത തൂരല്‍ നിന്ന് പോച്ച് എന്ന സിനിമയിലൂടെയാണ് ചെല്ലദുരൈ സിനിമാ ജീവിതം ആരംഭിക്കുന്നത്. അച്ഛന്‍, മുത്തച്ഛന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം കൂടുതല്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. വിജയ്‌യുടെ കത്തി, തെരി, ധനുഷിന്‍റെ മാരി എന്നീ ചിത്രങ്ങളിലൂടെ പുതുതലമുറയ്‌ക്കും കൂടുതല്‍ സുപരിചിതനായി. ചെല്ലാദുരൈയുടെ വിയോഗത്തില്‍ നിരവധി താരങ്ങളും അണിയറപ്രവര്‍ത്തകരും സാമൂഹ്യമാധ്യമങ്ങളിലൂടെ അനുശോചിച്ചു.
തമിഴിലെ മുതിര്‍ന്ന നടന്‍ ആര്‍.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു - RSG Chelladurai
1982ല്‍ റിലീസ് ചെയ്‌ത തൂരല്‍ നിന്ന് പോച്ച് എന്ന സിനിമയിലൂടെയാണ് ചെല്ലദുരൈ സിനിമാ ജീവിതം ആരംഭിക്കുന്നത്. അച്ഛന്‍, മുത്തച്ഛന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം കൂടുതല്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്