സുശാന്ത് സിംഗ് രജ്‌പുത് അഭിനയിച്ച അവസാന ചിത്രം 'ദില്‍ ബെചാര'യുടെ റിലീസ് പ്രഖ്യാപിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ബോളിവുഡ് ചിത്രം പ്രദർശനത്തിന് എത്തും. സുശാന്തിന്‍റെ മരണശേഷം പുറത്തിറങ്ങുന്ന ചിത്രം ജുലായ് 24നാണ് ഒടിടി റിലീസിനെത്തുന്നത്. ചിത്രത്തിന്‍റെ നായിക സഞ്ജന സങ്കിയാണ് ദിൽ ബെചാരയുടെ റിലീസിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജോൺ ഗ്രീനിന്‍റെ 'ദി ഫാൾട്ട് ഇൻ ഔർ സ്റ്റാർസ്' നോവലിനെ ആസ്‌പദമാക്കിയാണ് ദിൽ ബെചാരെ തയ്യാറാക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
"പ്രണയത്തിന്‍റെയും പ്രതീക്ഷയുടെയും അനന്തമായ ഓർമകളുടെയും കഥ. നമ്മുടെ പ്രിയപ്പെട്ട, അന്തരിച്ച സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പൈതൃകം എന്നും എല്ലാവരുടെയും മനസില്‍ നിലനിൽക്കും. ജൂലൈ 24ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ദിൽ ബെചാര എത്തും. സുശാന്തിനോടും അദ്ദേഹത്തിന് സിനിമയോടും ഉള്ള സ്‌നേഹം, എല്ലാവർക്കും ഈ സിനിമ ലഭ്യമാകും" എന്നാണ് സഞ്ജന സങ്കി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിച്ചത്. മെയ് എട്ടിനായിരുന്നു ദിൽ ബെചാരെയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ലോക്ക് ഡൗൺ കാരണം റിലീസ് മുടങ്ങിയിരുന്നു. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മുകേഷ് ചബ്രയാണ്. എ.ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.