ETV Bharat / sitara

ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ക്കും ധനസഹായം നല്‍കി സൂര്യ

author img

By

Published : Jun 10, 2021, 7:52 PM IST

തന്‍റെ ആരാധക കൂട്ടായ്‌മയില്‍ അം​ഗങ്ങളായ 250 പേര്‍ക്കാണ് താരം സഹായം എത്തിച്ചത്. ഓരോരുത്തരുടേയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതമാണ് സൂര്യ ശിവകുമാര്‍ നല്‍കിയത്

Suriya transfer money to needy members of their fan clubs  ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ക്കും ധനസഹായം നല്‍കി സൂര്യ  നടന്‍ സൂര്യ വാര്‍ത്തകള്‍  സൂര്യ കൊവിഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍  Suriya upcoming films news  Suriya films  Suriya covid relief related news
ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ക്കും ധനസഹായം നല്‍കി സൂര്യ

കൊവിഡ് രണ്ട് തവണ ശക്തമായി എത്തിയപ്പോഴും സിനിമാ മേഖലയിലെ പ്രമുഖര്‍ സഹപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പണമായും ഭക്ഷ്യധാന്യങ്ങളായും സഹായം എത്തിച്ചിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും മാത്രമല്ല തന്‍റെ ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ക്കും ധനസഹായം നല്‍കിയിരിക്കുകയാണ് നടന്‍ സൂര്യ.

250 ഫാന്‍സ് ക്ലബ് അംഗങ്ങള്‍ക്ക് 5000 വീതം

തന്‍റെ ആരാധക കൂട്ടായ്‌മയില്‍ അം​ഗങ്ങളായ 250 പേര്‍ക്കാണ് താരം സഹായം എത്തിച്ചത്. ഓരോരുത്തരുടേയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതമാണ് താരം നല്‍കിയത്. ഇതിനായി സൂര്യ പന്ത്രണ്ട് ലക്ഷം രൂപയാണ് നീക്കിവെച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കണമെന്ന് താരം തന്‍റെ ഫാന്‍സ് ക്ലബ്ബ് അം​ഗങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് താരം ആരാധകര്‍ക്ക് സഹായധനം നേരിട്ട് എത്തിച്ചത്.

നേരത്തെ മഹാമാരിക്കെതിരെ പോരാടാനായി സൂര്യയും കാര്‍ത്തിയും പിതാവ് ശിവകുമാറും ചേര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിന് ഒരു കോടി രൂപ ധനസഹായം നല്‍കിയിരുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്. ഇത് കൂടാതെ സൂര്യ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായും കാര്‍ത്തി കര്‍ഷകരെ സഹായിക്കാനും ധനസഹായം നല്‍കിയിരുന്നു.

Also read: വിശ്വാസ വഞ്ചന; നിര്‍മാതാവിനെതിരെ പരാതി നല്‍കി നടന്‍ വിശാല്‍

സൂര്യയുടെ വരാനിരിക്കുന്ന സിനിമകള്‍

പാണ്ഡ്യരാജിനൊപ്പമാണ് ഇനി സൂര്യ പ്രേക്ഷകരിലേക്ക് എത്തുക. താരത്തിന്‍റെ സിനിമാ ജീവിതത്തിലെ 40 ആം ചിത്രമായിരിക്കും ഇത്. സിനിമാസംഘടനകളെ സഹായിക്കാന്‍ നെറ്റ്ഫ്ലിക്‌സ് നിര്‍മിക്കുന്ന നവരസയിലും സൂര്യ അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.