ETV Bharat / sitara

ബാഹുബലിക്കും പൽവാർ ദേവനും രക്ഷയില്ല; മാസ്‌ക് നിർബന്ധമെന്ന് സംവിധായകൻ

പരസ്‌പരം നേർക്കുനേർ പോരിനടുക്കുന്ന ബാഹുബലിയുടെയും പൽവാർ ദേവന്‍റെയും മാസ്‌ക് ധരിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് കൊവിഡിനെതിരെ രാജമൗലി ജാഗ്രതാ നിർദേശം നൽകിയത്

rajamouli  മഹിഷ്‌മതി  ബാഹുബലി  പൽവാർ ദേവൻ ദേവൻ മാസ്‌ക്  എസ്.എസ്.രാജമൗലി  റാണ ദഗുബാട്ടി  പ്രഭാസ്  മാസ്‌ക് നിർബന്ധം  ബാഹുബലിക്കും പൽവാർ ദേവനും  Bahubali and Palvar Devan wearing masks  SS Rajamouli  mask prabhas  mask rana daggubatti  bahubali film director
ബാഹുബലിക്കും പൽവാർ ദേവനും രക്ഷയില്ല
author img

By

Published : Jun 27, 2020, 12:21 PM IST

കൊവിഡ് കാലം കരുതലോടെ ജീവിക്കാനാണ് പഠിപ്പിക്കുന്നത്. വൈറസ് വ്യാപനത്തിന് എതിരെ മാസ്‌ക് നിർബന്ധമായതോടെ മഹിഷ്‌മതിയുടെ വീരയോദ്ധാവ് ബാഹുബലിക്കും പൽവാർ ദേവനും വരെ രക്ഷയില്ലാതായി. ഏതു കൊലകൊമ്പനും മാസ്‌ക് നിർബന്ധമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ബാഹുബലി സംവിധായകൻ എസ്.എസ്.രാജമൗലി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പരസ്‌പരം നേർക്കുനേർ പോരിനടുക്കുന്ന പ്രഭാസിന്‍റെ ബാഹുബലിയും റാണ ദഗുബാട്ടിയുടെ പ്രതിനായകൻ വേഷം പൽവാർ ദേവനും മാസ്‌ക് ധരിച്ചിരിക്കുന്നതാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്. എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജമൗലി ട്വിറ്ററില്‍ കുറിച്ചു.

ബിഗ് ബജറ്റിൽ ബഹുഭാഷാ ചിത്രമായി പുറത്തിറക്കിയ ബാഹുബലിയുടെ രണ്ടുഭാഗങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും റഷ്യൻ, ജാപ്പനീസ് ഭാഷകളിലും ബാഹുബലി ഒരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.